
ബംഗലൂരു: ഇന്ത്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ആദ്യമായി ഇന്ത്യയിലെ വില്‍പ്പന നിരക്ക് രണ്ടക്കം കടന്ന കാര്യം ഈ മാസം ആദ്യമാണ് ആപ്പിള്‍ വെളിപ്പെടുത്തിയത്. ഈ വില്‍പ്പന വളര്‍ച്ചയില്‍ ആപ്പിളിനെ പ്രധാനമായും സഹായിച്ചത് ആപ്പിള്‍ ഐഫോണ്‍ എസ്ഇയും. താരതമ്യേന ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ ആണ് എസ്ഇ.
ഇപ്പോള്‍ 2018ല്‍ ഈ സ്പെഷ്യല്‍ എഡിഷന്‍ ഫോണിന്‍റെ രണ്ടാം പതിപ്പ് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. അതും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിരിക്കും ഈ ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അടുത്തവര്‍ഷം ആദ്യപാദത്തില്‍ തന്നെ ഐഫോണ്‍ എസ്ഇ 2 എത്തുവാന്‍ സാധ്യതയുണ്ട്.
ആപ്പിളിന്‍റെ എ10 ഫ്യൂഷന്‍ ചിപ്പുമായി എത്തുന്ന ഫോണ്‍ ആണ് ഐഫോണ്‍ എസ്ഇ 2. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ഐഫോണ്‍ 7, 7പ്ലസ് എന്നിവയിലാണ് മുന്‍പ് ഈ ചിപ്പ് ആദ്യമായി ഉപയോഗിച്ചത്. 12എംപി പ്രധാന ക്യാമറയും, 5 എംപി മുന്‍ക്യാമറയും ഐഫോണ്‍ എസ്ഇയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 1700 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam