
ആപ്പിളിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഐഫോൺ X വെള്ളിയാഴ്ച വൈകീട്ടാണ് വിതരണം തുടങ്ങിയത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് മിക്കവരും ഹാൻഡ്സെറ്റ് സ്വന്തമാക്കിയത്. എന്നാൽ ഇതേ ഹാൻഡ്സെറ്റുകൾ ഇപ്പോൾ ഒഎൽഎക്സിലൂടെയും വാങ്ങാം.
ഒരു ലക്ഷം രൂപ നൽകി ആദ്യദിനം തന്നെ ഐഫോൺ X സ്വന്തമാക്കിയവരാണ് ഒഎൽഎക്സിൽ വിൽക്കാൻ വെച്ചിരിക്കുന്നത്. ഒന്നര ലക്ഷം മുതൽ ഒന്നേക്കാൽ ലക്ഷം രൂപ വരെയാണ് പുതിയ ഐഫോൺ X ന് ഒഎൽഎക്സ് വില. എന്നാല്‍ ഇതില്‍ പലതും വ്യാജ പരസ്യങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്. പലതും വാങ്ങാന്‍ ശ്രമിക്കുന്നെങ്കില്‍ തന്നെ ചിത്രങ്ങള്‍ ഗൂഗിളില്‍ വെരിഫൈ ചെയ്യണം എന്ന് ചില മുന്നറിയിപ്പുകള്‍ ഓണ്‍ലൈനില്‍ പരക്കുന്നുണ്ട്.
256 ജിബി വേരിയന്റ് ഐഫോൺ X ന് ഒന്നര ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതേ ഹാൻഡ്സെറ്റിന്‍റെ വിപണി വില 102000 രൂപയാണ്. ഏകദേശം മൂന്നൂറോളം പേർ പുതിയ ഐഫോൺ X ഒഎല്‍എക്സിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam