
ഹൈദരബാദ്: ഐഫോണില്‍ ചാറ്റിംഗിന് ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പരാതി. പ്രധാനമായും ഐഫോണില്‍ നിന്നും മറ്റ് ഫോണുകളിലേക്ക് അയക്കുന്ന സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഐഒഎസില്‍ വന്ന പുതിയ ചില ഇമോജികള്‍ പണി മുടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇമോജികള്‍ അയച്ച വ്യക്തിയുടെ ഫോണില്‍ നിന്നും പോകുന്നുവെങ്കിലും, ലഭിക്കേണ്ട വ്യക്തിക്ക് അത് ലഭിക്കുന്നില്ല.
2016 അവസാനത്തോടെ ഐഒഎസില്‍ വന്ന സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ്‌സാണ് പുതിയ പ്രശ്നത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള അപഡേറ്റിനൊടുവില്‍ വന്ന പുതിയ ഇമോജികള്‍ ചുരുക്കം ഫോണുകളിലേക്ക് മാത്രമാണ് എത്തുന്നത്.
യുണിക്കോഡ് എന്ന സംഘടനയാണ് പുതിയ ഇമോജികള്‍ അംഗീകരിക്കേണ്ടത്. ഇത്തരത്തില്‍ ഇരുവരും ഇവ നിര്‍മ്മിക്കുകയും അംഗീകാരം നേടുകയും ചെയ്തു. എങ്കിലും ഇത്തരത്തില്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ മാത്രമാണ് സ്ഥിരമായി അപഡേറ്റ് ചെയ്യാറുള്ളത് എന്നതിനാലാണ് ആപ്പിളില്‍ ഇവ കാണുവാന്‍ സാധിക്കുന്നത്.
ആപ്പിളിന്‍റെ മറ്റ് ഫോണുകളില്‍ മാത്രമാണ് ഇമോജികള്‍ കാണുവാന്‍ സാധിക്കുന്നത്. വെറും നാല് ശതമാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ നടത്തിയ അപ്‌ഗ്രേഡ് സാംസങ് അടക്കമുള്ള കമ്പനികള്‍ക്ക് നടത്തുവാന്‍ സാധിക്കാത്തതാണ് ഇത്തരത്തില്‍ പുതിയ സ്‌മൈലികള്‍ കാണുവാനൊ അയക്കുവാനോ സാധിക്കാത്തതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ ആളുകള്‍ ഏറ്റവും അധികം ആളുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ് ഇത്തരം പുതുമയാര്‍ന്ന ഇമോജികള്‍ ലഭിക്കാന്‍ പ്രധാന കാരണം. ഏകദേശം ഉപയോക്താക്കളില്‍ 84 ശതമാനവും ആളുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വെര്‍ഷനാണ് ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam