
ദില്ലി: 2025-ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞത് എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍. 2025-ലെ ടോപ് 10 ട്രെന്‍ഡിംഗ് സെര്‍ച്ചുകളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐപിഎല്‍ തന്നെയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും മുന്നില്‍. ഗൂഗിളിന്‍റെ ജനപ്രിയ എഐ ടൂളായ ഗൂഗിള്‍ ജെമിനിയെ കുറിച്ചും ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറെ സെര്‍ച്ച് ചെയ്‌തു. ജെമിനി ഇന്ത്യയിലെ സെര്‍ച്ച് പട്ടികയില്‍ രണ്ടാമതെത്തി. ഓവറേള്‍ സെര്‍ച്ച് വിഭാഗത്തില്‍ മുന്നിലെത്തിയ 10 ട്രെന്‍ഡിംഗ് ടോപ്പിക്കുകള്‍ വിശദമായി പരിചയപ്പെടാം. കായികം, സിനിമ, എഐ, വ്യക്തികള്‍, വനിതകള്‍ തുടങ്ങിയ വിഭാഗങ്ങളിലെയും ട്രെന്‍ഡിംഗ് സെര്‍ച്ച് വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തികളില്‍ മലയാളി ക്രിക്കറ്റര്‍മാരായ കരുണ്‍ നായര്‍ എട്ടും വിഗ്നേഷ് പൂത്തൂര്‍ പത്തും സ്ഥാനത്തുണ്ട്. ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും ട്രെന്‍ഡിംഗായ സിനിമകളില്‍ കേരളത്തില്‍ നിന്ന് മാര്‍ക്കോ ആറാമതെത്തി.
1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
2. ഗൂഗിള്‍ ജെമിനി
3. ഏഷ്യാ കപ്പ്
4. ഐസിസി ചാമ്പ്യന്‍സ് ട്രോഫി
5. പ്രോ കബഡി ലീഗ്
6. മഹാകുംഭമേള
7. വനിതാ ലോകകപ്പ്
8. ഗ്രോക്ക്
9. സയ്യാര
10. ധര്‍മ്മേന്ദ്ര
ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്‌ത കായിക ഇവന്‍റുകള്‍
1. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
2. ഏഷ്യാ കപ്പ്
3. ഐസിസി ചാമ്പ്യന്‍സ് ട്രോഫി
4. പ്രോ കബഡി ലീഗ്
5. വനിതാ ക്രിക്കറ്റ് ലോകകപ്പ്
6. ഫിഫ ക്ലബ് ലോകകപ്പ്
7. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്
8. വിബിംള്‍ഡണ്‍
9. നേഷന്‍സ് ലീഗ്
10 മേജര്‍ സോക്കര്‍ ലീഗ്
ഏറ്റവുമധികം പേര്‍ സെര്‍ച്ച് കായികമത്സരങ്ങള്‍
1. ഇന്ത്യ vs ഇംഗ്ലണ്ട്
2. ഇന്ത്യ vs ഓസ്‌ട്രേലിയ
3. ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
4. ഇന്ത്യ vs പാകിസ്ഥാന്‍
5. ഇന്ത്യ vs ന്യൂസിലന്‍ഡ്
6. മുംബൈ ഇന്ത്യന്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ്
7. ന്യൂസിലന്‍ഡ് vs പാകിസ്ഥാന്‍
8. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs പഞ്ചാബ് കിംഗ്‌സ്
9. ഇന്ത്യ vs ദക്ഷിണാഫ്രിക്ക
10 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs മുംബൈ ഇന്ത്യന്‍സ്
ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍
1. ഇന്ത്യ വനിത vs ദക്ഷിണാഫ്രിക്ക വനിത
2. ഇന്ത്യ വനിത vs ഇംഗ്ലണ്ട് വനിത
3. ഇന്ത്യ വനിത vs അയര്‍ലന്‍ഡ് വനിത
4. ഇന്ത്യ വനിത vs ഓസ്‌ട്രേലിയ വനിത
5. ഇന്ത്യ വനിത vs പാകിസ്ഥാന്‍ വനിത
6. ഇന്ത്യ വനിത vs ശ്രീലങ്ക വനിത
7. ഓസ്‌ട്രേലിയ വനിത vs ഇംഗ്ലണ്ട് വനിത
8. ബംഗ്ലാദേശ് വനിത vs ഇന്ത്യ വനിത
9. ഓസ്‌ട്രേലിയ വനിത vs പാകിസ്ഥാന്‍ വനിത
10. ദക്ഷിണാഫ്രിക്ക വനിത vs വെസ്റ്റ് ഇന്‍ഡീസ് വനിത
1. ജെമീമ റോഗ്രിഗസ്
2. സ്‌മൃതി മന്ദാന
3. ഷെഫാലി വര്‍മ
4. സുനിത വില്യംസ്
5. ഹര്‍മന്‍പ്രീത് കൗര്‍
ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തികള്‍
1. വൈഭവ് സൂര്യവന്‍ഷി
2. പ്രിയാന്‍ഷ് ആര്യ
3. അഭിഷേക് ശര്‍മ്മ
4. ഷെയ്‌ഖ് റഷീദ്
5. ജെമീമ റോഡ്രിഗസ്
6. ആയുഷ് മാത്രേ
7. സ്‌മൃതി മന്ദാന
8. കരുണ്‍ നായര്‍
9. ഉര്‍വില്‍ പട്ടേല്‍
10. വിഗ്നേഷ് പുത്തൂര്‍
ടോപ് ട്രെന്‍ഡിംഗായ എഐ സെര്‍ച്ചുകള്‍
1. ഗൂഗിള്‍ ജെമിനി
2. ഗൂഗിള്‍ ജെമിനി ഫോട്ടോ
3. ഗ്രോക്ക്
4. ഡീപ്‌സീക്ക്
5. പെര്‍പ്ലെക്‌സിറ്റി
6. ഗൂഗിള്‍ എഐ സ്റ്റുഡിയോ
7. ചാറ്റ്‌ജിപിടി
8. ചാറ്റ്‌ജിപിടി ഗിബിലി ആര്‍ട്ട്
9. ഫ്ലോ
10. ഗിബിലി സ്റ്റൈല്‍ ഇമേജ് ജനറേറ്റര്‍
ഏറ്റവും ട്രെന്‍ഡിംഗായ ‘ട്രെന്‍ഡിംഗുകള്‍’
1. ജെമിനി ട്രെന്‍ഡ്
2. ഗിബിലി ട്രെന്‍ഡ്
3. 3ഡി മോഡല്‍ ട്രെന്‍ഡ്
4. ജെമിനി സാരി ട്രെന്‍ഡ്
5. ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്
ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും ട്രെന്‍ഡിംഗായ സിനിമകള്‍
1. സയ്യാര
2. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍-1
3. കൂലി
4. വാര്‍ 2
5. സോനം തേരി കസം
6. മാര്‍ക്കോ
7. ഹൗസ്‌ഫുള്‍ 5
8. ഗെയിം ചേഞ്ചര്‍
9. മിസിസ്
10. മഹാവതാര്‍ നരസിംഹ
ഗൂഗിളിനോട് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ച ചോദ്യങ്ങള്‍ (Qs)
1. സീസ്‌ഫയറിന്‍റെ അര്‍ഥം
2. മോക്‌ഡ്രില്‍ അര്‍ഥം
3. പൂക്കി അര്‍ഥം
4. മെയ്‌ഡേ അര്‍ഥം
5. 5201314 അര്‍ഥം
6. സ്റ്റാംപേഡ് അര്‍ഥം
7. ഈ സാല കപ് നംദേ അര്‍ഥം
8. നോണ്‍സ് അര്‍ഥം
9.ലേറ്റന്‍റ് അര്‍ഥം
10. ഇന്‍സെല്‍ അര്‍ഥം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം