
ദില്ലി: ഐടി വ്യവസായത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐടി വൈറ്റ് കോളര്‍ തൊഴില്‍ മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ അതിയന്ത്രവല്‍ക്കരണവും അനിശ്ചിതത്വം നിറഞ്ഞ ഷിഫ്റ്റുകളും വ്യാപകമായ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് എച്ച്എഎസ് റിസര്‍ച്ച് നടത്തിയ പഠനം പറയുന്നത്. 2020 നുള്ളില്‍ ആഗോളതലത്തില്‍ ഐടി മേഖലയില്‍ 9 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും എന്നാണ് പഠനം പറയുന്നത്.
ഇതോടെ 6.4 ലക്ഷം വരുന്ന അതിവൈദഗ്ധ്യം ഇല്ലാത്തവരുടെ തൊഴിലവസരങ്ങള്‍ ഐടി മേഖലയില്‍ ഇല്ലാതാക്കുമെന്നാണ് യുഎസ് റിസര്‍ച്ച് എച്ച്എഫ്എസ് പറയുന്നത്. അതായത് അഞ്ചില്‍ ഒരാളുടെ ജോലി ഇല്ലാതാവാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയുടെ ഐടി സെക്ടറും ബിപിഒ സെക്ടറുമാണ് തൊഴില്‍ നഷ്ടങ്ങള്‍ നേരിടേണ്ടി വരിക. ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയില്‍ ഓട്ടോമേഷന്‍ തരംഗം വര്‍ധിച്ചിരിക്കുന്നതും ഇതിലേക്കാണ് നയിക്കുക. എല്ലാ ദിവസവും റൊട്ടേന്‍ വര്‍ക്കും തുടര്‍ച്ചയായി ആവര്‍ത്തിച്ചുള്ള ഒരേ ജോലി രീതിയുമാണ് ജീവനക്കാരില്‍ മടുപ്പ് ഉളവാക്കുക.
പുറത്തു നിന്നുള്ള നിക്ഷേപകര്‍ സാങ്കേതിക ജീവനക്കാരുടെ കൂട്ടത്തെ വരുമാന വര്‍ധനത്തിനുള്ള ഉപാധിയായി വിശ്വാസത്തിലെടുക്കില്ലെന്നാണ് വസ്തുത. സേവന മേഖലയില്‍ ഇന്ത്യ രണ്ട് പതിറ്റാണ്ടായി ആസ്വദിക്കുന്ന അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഇടിവുണ്ടാകുമെന്നാണ് സൂചന. ഇത് തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരുത്തും.
വൈദഗ്ധ്യം ഇല്ലാത്തവരുടെ ജോലിക്ക് ഇടിവ് വരുന്നതോടൊപ്പം നിപുണരായവര്‍ക്ക് പുതിയ തൊഴിലവസര സാധ്യത വര്‍ധിക്കുമെന്നും പറയപ്പെടുന്നു. അതി വൈദഗ്ധ്യം വേണ്ട ഐടി തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് 1.6 ലക്ഷം പുത്തന്‍ അവസരങ്ങളുണ്ടാവുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസില്‍ 7.7 ലക്ഷം സ്‌കില്‍ഡ് ജോബാണ് നഷ്ടമാവുക, യുകെയില്‍ ഇത് രണ്ട് ലക്ഷമാകും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam