മതിയാവോളം 5ജി ഡാറ്റ, സൗജന്യ കോള്‍; വജ്രായുധമിറക്കി ജിയോ, 98 ദിവസത്തെ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ എത്തി

Published : Sep 22, 2024, 03:43 PM ISTUpdated : Sep 22, 2024, 03:47 PM IST
മതിയാവോളം 5ജി ഡാറ്റ, സൗജന്യ കോള്‍; വജ്രായുധമിറക്കി ജിയോ, 98 ദിവസത്തെ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ എത്തി

Synopsis

അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും, പോയവരെയെല്ലാം തിരികെ പിടിക്കാന്‍ ജിയോയുടെ റീച്ചാര്‍ജ് പ്ലാന്‍ 

മുംബൈ: രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും ഈ റീച്ചാര്‍ജില്‍ ലഭ്യമാണ്. 

പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുന്ന തരത്തിലുള്ള റീച്ചാര്‍ജ് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 98 ദിവസത്തെ റീച്ചാര്‍ജിന് 999 രൂപയാണ് ജിയോ ഈടാക്കുന്നത്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ റീച്ചാര്‍ജിലെ പ്രധാന പ്രത്യേകത. പരിധികളില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. നിശ്ചിത ജിബി കഴിഞ്ഞാല്‍ വേഗത കുറയുമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. പരിധികളില്ലാത്ത 5ജി ലഭിക്കാന്‍ 5ജി ഫോണും 5ജി നെറ്റ്‌വര്‍ക്കും മാത്രമാണ് ആവശ്യം. 5ജി കവറേജ് ഇല്ലാത്തയിടങ്ങളില്‍ ദിവസവും രണ്ട് ജിബി വീതം 4ജി ഹൈ-സ്‌പീഡ് ഡാറ്റ ലഭ്യമാണ്. ഇതിനൊപ്പം രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയും 98 ദിവസത്തേക്കുള്ള റീച്ചാര്‍ജില്‍ ലഭ്യമാണ്. രാജ്യവ്യാപകമായി സൗജന്യ റോമിംഗും ജിയോ നല്‍കുന്നു. 

Read more: ബിഎസ്എന്‍എല്‍ 4ജി: 35000 ടവറുകള്‍ പൂര്‍ത്തിയായി, മാന്ത്രിക സംഖ്യ പിന്നിടുക 2025ല്‍

ജിയോ ക്ലൗഡ്, ജിയോ സിനിമയുടെ അടിസ്ഥാന പ്ലാന്‍, ജിയോ ടിവി എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും 98 ദിവസ കാലയളവില്‍ 999 രൂപ റീച്ചാര്‍ജില്‍ ലഭിക്കും. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, അംഗീകൃത റീടെയ്‌ലര്‍മാര്‍ എന്നിവ മുഖേന റീച്ചാര്‍ജ് ചെയ്യാം. 

ഇതിന് പുറമെ ഒരു മാസത്തെ വാലിഡിറ്റിയുള്ള 175 രൂപയുടെ റീച്ചാര്‍ജ് ഓഫറും റിലയന്‍സ് ജിയോയ്‌ക്കുണ്ട്. 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും സോണി ലിവ്, ജിയോ പ്രീമിയം തുടങ്ങി 11 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനും 175 രൂപ റീച്ചാര്‍ജില്‍ ലഭിക്കും. എന്നാല്‍ ഈ പ്ലാനില്‍ കോള്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്നില്ല. 28 ദിവസമാണ് 175 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി. 

Read more: 20000 രൂപ വരെ ഡിസ്‌കൗണ്ട്! ദീപാവലി തൂത്തുവാരാന്‍ വണ്‍പ്ലസ്; വില്‍പനമേള പ്രഖ്യാപിച്ചു, ഇവയ്ക്ക് ഓഫര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം