പ്രീപെയ്ഡുകാര്‍ക്ക് തകര്‍പ്പന്‍ 1699 ഓഫറുമായി ജിയോ

Published : Oct 21, 2018, 09:40 AM IST
പ്രീപെയ്ഡുകാര്‍ക്ക് തകര്‍പ്പന്‍ 1699 ഓഫറുമായി ജിയോ

Synopsis

അണ്‍ലിമിറ്റഡ് ലോക്കല്‍ നാഷണല്‍ കോളുകള്‍, പ്രതിദിനം നൂറ് എസ്എംഎസ്. ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 1.5 ജിബി പ്രതിദിന ഡേറ്റ അടിസ്ഥാനത്തില്‍ ആകെ 547 ജിബി ഡേറ്റയും ഈ ഓഫറില്‍ ലഭിക്കും

മുംബൈ: റിലയന്‍സ് ജിയോ ഒരു വര്‍ഷത്തെ കാലവധിയില്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 365 ദിവസം വാലിഡിറ്റിയില്‍ വോയ്‌സ്, ഡാറ്റാ, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന 1699 രൂപയുടെ ഓഫറാണ് ജിയോ അവതരിപ്പിച്ചത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 30 വരെയാണ് ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ചെയ്യാനുള്ള സമയം. മൈജിയോ അക്കൗണ്ടിലെ ഡിജിറ്റല്‍ കൂപ്പണുകളായി 100 ശതമാനം കാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

അണ്‍ലിമിറ്റഡ് ലോക്കല്‍ നാഷണല്‍ കോളുകള്‍, പ്രതിദിനം നൂറ് എസ്എംഎസ്. ജിയോ ആപ്ലിക്കേഷനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 1.5 ജിബി പ്രതിദിന ഡേറ്റ അടിസ്ഥാനത്തില്‍ ആകെ 547 ജിബി ഡേറ്റയും ഈ ഓഫറില്‍ ലഭിക്കും. 1.5 ജിബി ഉപയോഗത്തിന് ശേഷം ഇന്റര്‍നെറ്റ് വേഗത കുറയും.

നാല് ഡിജിറ്റല്‍ കൂപ്പണുകളാണ് കാഷ്ബാക്ക് നിങ്ങള്‍ക്ക് ലഭിക്കുക. ഇതില്‍ മൂന്ന് കൂപ്പണുകള്‍ 500 രൂപയുടേതും, ഒന്ന് 200 രൂപയുടേതുമായിരിക്കും. ഈ കൂപ്പണുകള്‍ റീച്ചാര്‍ജ് ചെയ്യാനും റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്‌സ്‌പ്രെസ് മിനി സ്റ്റോറുകളില്‍ നിന്നും കുറഞ്ഞത് 5000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴും ഉപയോഗിക്കാം.ഷവോമി, സാംസങ് എന്നിവയില്‍ നിന്നുള്ള മൊബൈല്‍ ഫോണുകളും ടാബ് ലെറ്റുകളും എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുകളും വാങ്ങുമ്പോള്‍ ഈ കാഷ്ബാക്ക് ലഭിക്കില്ല.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ