ഐഫോണ്‍ 8 ഇന്ത്യയിലേക്ക്: വന്‍ ഓഫറുകള്‍

By Web DeskFirst Published Sep 22, 2017, 7:07 PM IST
Highlights

മുംബൈ: ആപ്പിള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫോണുകളാണ്  ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്,ഐഫോണ്‍ എക്സ്. ഇന്ത്യയില്‍ ഐഫോണ്‍ 8നും 8 പ്ലസിനും പ്രീ-ബുക്കിങ്ങ് ആരംഭിച്ചു. പ്രീബുക്കിങ്ങ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറും മറ്റു ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ റിലയന്‍സ് ഡിജിറ്റലില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 70% ബൈബാക്ക് ഓഫര്‍ ലഭിക്കുന്നു. റിലയന്‍സ് ഡിജിറ്റല്‍ ഓഫ്‌ലൈന്‍ സ്റ്റോറില്‍ നിന്നും ആമസോണ്‍.കോം അല്ലെങ്കില്‍ ജിയോ സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ പ്രീബുക്കിങ്ങ് ചെയ്യാവുന്നതാണ്. ഈ രണ്ട് ഫോണുകളും സെപ്തംബര്‍ 29 മുതല്‍ ഓദ്യോഗികമായി ഇന്ത്യയില്‍ വില്‍പന ആരംഭിക്കും. 

കൂടാതെ,  ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അതായത് സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ഐഫോണ്‍ 8 (64ജിബി വേരിയന്റ്) വില 64,000 രൂപയും 256ജിബി വേരിയന്റിന് 77,000 രൂപയുമാണ്. 

ഐഫോണ്‍ 8 പ്ലസ് (64ജിബി)ക്ക് 73,000 രൂപയും 256ജിബി വേരിയന്‍റിന് 86,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല, റിലയന്‍സ് ജിയോ ഐഫോണ്‍ 8നു മാത്രമായി താരിഫ് പ്ലാന്‍ അവതരിപ്പിക്കുന്നുണ്ട്. 

അതായത് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 799 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 90ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു.  എന്നാല്‍ 799 രൂപയുടെ ഈ പ്ലാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു, അതും 28 ദിവസത്തെ വാലിഡിറ്റിയില്‍.

click me!