
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ''സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും അമാനുഷികരാണെന്നാണ് കരുതുന്നത്. വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും, വ്യാജ വാർത്തകളും, മതസ്പർദ്ധ ഉളവാക്കുന്നതും, തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഏറിവരുന്നതായി കണ്ടു വരുന്നു. പിടിക്കപ്പെടില്ലെന്നോ, തെളിവിലുണ്ടാകില്ലെന്നോയൊക്കെയുള്ള മിഥ്യാധാരണകളാണ് ഇത്തരക്കാർക്ക് ഈ ധൈര്യം കൊടുക്കുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകൾ മായ്ച്ചു കളയാനാകില്ല'' ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് മുന്നറിയിപ്പ്
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ കുറിപ്പ്
സൈബർ ലോകം പരകായപ്രവേശനം നടത്താനുള്ള ഇടമായി തെറ്റിദ്ധരിക്കുന്നവർ അറിയാൻ ..
സൈബർ സ്പേസ് ഒളിയിടമല്ല...
സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും, ( #എല്ലാവരുമല്ല ) സ്വയം അതിമാനുഷികരാണെന്നാണ് കരുതുന്നത്. വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും, വ്യാജ വാർത്തകളും, മതസ്പർദ്ധ ഉളവാക്കുന്നതും, തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഏറിവരുന്നതായി കണ്ടു വരുന്നു. ഒരു പടി കൂടെ കടന്നു ചിലർ സ്വന്തം പ്രൊഫൈലുകളിൽ നിന്നും ഇത്തരം വൈകല്യങ്ങൾ പുറത്തെടുക്കാറുണ്ട്.
കണ്ടക്റ്റ് ഡിസോർഡർ, ആന്റി സോഷ്യല്‍ പേഴ്സണാലിറ്റി മുതലായ മനോവൈകല്യങ്ങളുള്ളവരാണ് പൊതുവേ ഇത്തരം പ്രവണതകള്‍ പുറത്തെടുക്കാറുള്ളത്. ഇതിനൊക്കെ ഇരയാവുന്നവരിലാകട്ടെ വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യാം.
പിടിക്കപ്പെടില്ലെന്നോ, തെളിവിലുണ്ടാകില്ലെന്നോയൊക്കെയുള്ള മിഥ്യാധാരണകളാണ് ഇത്തരക്കാർക്ക് ഈ ധൈര്യം കൊടുക്കുന്നത്. എന്നാൽ ഒന്നോർക്കുക, ഡിജിറ്റൽ തെളിവുകൾ എന്നത് നിങ്ങൾക്കൊരിക്കലും മായ്ച്ചു കളയാനാകില്ല.
തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നർത്ഥം...
നല്ലൊരു സൈബർസംസ്ക്കാരം വളർത്തിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
കേരള പോലീസ് എന്നും ജനങ്ങൾക്കൊപ്പം ...
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam