
കൊച്ചി: കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വന്‍ കുഴപ്പങ്ങളെന്ന് കണ്ടെത്തല്‍. ഒറ്റ ക്ലിക്ക് സൈബര്‍ ആക്രമണം അഥവ സിഎസ്ആര്‍എഫ് സൈബര്‍ ആക്രമണങ്ങള്‍ക്ക് തുറന്നിട്ട രീതിയിലാണ് കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി സൈറ്റ് എന്നാണ് സുസ്മിത് കൃഷ്ണന്‍ എന്ന വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ ആക്രമണ സാധ്യത ചൂണ്ടിക്കാട്ടി കെടിയു അധികൃതര്‍ക്ക് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സുസ്മിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
സൈബര്‍ ആക്രമണ സാധ്യത കൂടിയ യുആര്‍എല്‍ വെളിപ്പെടുത്താതെ നല്‍കിയ പോസ്റ്റില്‍ സുസ്മിത്ത് ചൂണ്ടികാട്ടുന്ന പ്രധാന സുരക്ഷ പിഴവുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് വിദ്യാര്‍ത്ഥികളും മറ്റും പറയുന്നത്. അവ താഴെ പറയുന്നതാണ്.
1. ഒരു കോളേജിന്‍റെയോ വിദ്യാര്‍ത്ഥിയുടെയോ, സൈറ്റ് അഡ്മിന്‍റെയോ പാസ്വേര്‍ഡ് ഒരു സൈബര്‍ ആക്രമണത്തിലൂടെ റീസെറ്റ് ചെയ്യാം
2. വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് അറ്റന്‍റന്‍സ് ഡീറ്റെയില്‍സ് എന്നിവ തിരുത്താം
3. പരീക്ഷ റജിസ്ട്രേഷന്‍ വിവരങ്ങള്‍ തിരുത്താം
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ ആര്‍ക്കും സൈബര്‍ ആക്രമണം നടത്താവുന്ന രീതിയിലാണ് സൈറ്റ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ അയച്ച മെയിലുകള്‍ എങ്കിലും കെടിയു അധികൃതര്‍ നോക്കണമെന്ന് സുസ്മിത് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam