ഫേസ്ബുക്ക് "കുത്തിപ്പോക്കലില്‍" നിന്നും രക്ഷപ്പെടാം

Published : Dec 29, 2016, 11:54 AM ISTUpdated : Oct 05, 2018, 04:11 AM IST
ഫേസ്ബുക്ക് "കുത്തിപ്പോക്കലില്‍" നിന്നും രക്ഷപ്പെടാം

Synopsis

ഫേസ്ബുക്കില്‍ ഇപ്പോള്‍ കുത്തിപ്പോക്കല്‍ കാലമാണ്. അതായത് ഫേസ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തും മറ്റും ഇട്ട ഫോട്ടോകള്‍ വീണ്ടും ന്യൂസ് ഫീഡിലേക്ക് എത്തുന്ന സംഭവം. ഇതിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ചിലര്‍. ഇവര്‍ ചെയ്യുന്നത് ഇത്രമാത്രം നമ്മുടെ പ്രോഫൈലുകളിലെ പഴയ ചിത്രങ്ങള്‍ക്ക് അടിയില്‍ കമന്‍റ് ഇടും ഇതോടെ പടങ്ങള്‍ മുന്നിലേക്ക് എത്തും.

ഫേസ്ബുക്ക് തുടങ്ങിയ കാലം ആയതിനാല്‍ പലപ്പോഴും സൗന്ദര്യം ഒന്നും നോക്കാതെ കൗതുകത്തോടെ ഇട്ട വിക്രിയകളുടെ ചിത്രങ്ങള്‍ എല്ലാം ഉയര്‍ന്ന് വന്നേക്കാം. ഇത് നാണക്കേട് ഉണ്ടാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എന്ത് ചെയ്യണം.

അതിന് ഉപകരിക്കുന്ന ഒരു വഴി ഇതാണ്. നിങ്ങളുടെ പ്രോഫൈലിലെ ഫോട്ടോ സെക്ഷനില്‍ പോകുക. അവിടെ ആല്‍ബങ്ങള്‍ സെക്ഷന്‍ എടുക്കുക. നിങ്ങള്‍ ഇവിടെ അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഇവിടെ ആല്‍ബങ്ങളായിരിക്കും ക്രമീകരിച്ചിരിക്കുക. ഇതില്‍ മോശം എന്ന് നിങ്ങള്‍ക്ക് തോന്നുന്ന ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം പ്രൈവറ്റോ, അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ളവര്‍ക്കോ കാണാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കുക. ഇങ്ങനെ ബോധപൂര്‍വ്വം നടത്തുന്ന കുത്തിപ്പോക്കല്‍ കലാപരിപാടിയില്‍ താല്‍കാലികമായി രക്ഷപ്പെടാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം