
ലെനോവ കെ6 പവര്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി. തുടക്കത്തില്‍ ഫ്ലിപ്പ്കാര്‍ട്ടുവഴി മികച്ച ഓഫറുകളോടെയാണ് ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പഴയ ഫോണ്‍ ലെനോവ കെ6 പവറിന്‍റെ കൂടെ എക്സേഞ്ച് ചെയ്ത് വാങ്ങിയാല്‍ ഫ്ലിപ്പ്കാര്‍ട്ട് 8000 രൂപയ്ക്ക് ഫോണ്‍ നല്‍കും. ഒപ്പം കെ6 പവര്‍ വാങ്ങുന്ന 10,000 പേര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും ഫ്ലിപ്പ്കാര്‍ട്ട് നല്‍കും
ഫോണിന്‍റെ പ്രഖ്യാപിച്ച വില 9,999രൂപയാണ്. 4ജി സപ്പോര്‍ട്ടോടെ എത്തുന്ന ഫോണ്‍ ഐഎഫ്എ2016 ലാണ് അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ വാരമാണ് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചത്. ഈ ഫോണ്‍ സില്‍വര്‍, ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ കളറുകളില്‍ ലഭിക്കും.
ഇരട്ട സിം സപ്പോര്‍ട്ടുള്ള ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ്. ഒപ്പം ലെനോവയുടെ പ്യൂവര്‍ യുഐ സ്കിന്നും ഈ കെ6 പവറിലുണ്ട്. 4000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി. ഡോണ്‍ബി ആറ്റം ഓഡിയോ എന്‍ഹാന്‍സ്മെന്‍റ് ഈ ഫോണിനുണ്ട്.
തീയറ്റര്‍ മാക്സ് വീഡിയോ കണ്‍സപ്ഷന്‍ സര്‍വീസ്, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവയും ഈ ഫോണിനുണ്ട്. 5 ഇഞ്ച് ഫുള്‍ എച്ച്ഡി യാണ് ഫോണിന്‍റെ സ്ക്രീന്‍. 1080x1920 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam