
ലോകത്ത് ഏഴാമത് ഒരു ഭൂഖണ്ഡം ഉണ്ടായിരുന്നുവെന്ന് ശാസ്ത്രകാരന്മാര്‍. ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡത്തില്‍ നിന്നും വേര്‍പിരിഞ്ഞാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ ലോകത്ത് 6 ഭൂഖണ്ഡങ്ങള്‍ ഉണ്ടായത് എന്നാണ് ശാസ്ത്രം പറയുന്നത്. 200 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് സംഭവിച്ചത്. ഇത്തരം ഒരു പിളര്‍പ്പില്‍ വലിയോരു ഭാഗം കരഭാഗം കടലില്‍ മുങ്ങിയെന്നാണ് കണ്ടെത്തല്‍.
ഗോണ്ട്വാന വേര്‍പിരിഞ്ഞ് മഡഗാസ്ക്കര്‍, ആഫ്രിക്ക, ഇന്ത്യന്‍, ഓസ്ട്രേലിയ ഭാഗങ്ങള്‍ ഉണ്ടാകുകയും ഇന്ത്യന്‍ മഹാസമുദ്രം രൂപം കൊള്ളുകയും ചെയ്യുന്ന സമയത്താണ് ഒരു ഭൂഖണ്ഡത്തോളം വരുന്ന കരഭാഗം കടല്‍ അടിത്തട്ടില്‍ പതിച്ചത്.
ഭൂമിയിലെ ഭൂഖണ്ഡങ്ങളുടെ രൂപീകരണം സംബന്ധിച്ച് ഭൂമിയുടെ ജിയോളജിക്കല്‍ ചരിത്രം വച്ചുള്ള പഠനമാണ് ഞങ്ങള്‍ നടത്തിയത്. ഇത്തരത്തിലുള്ള ഒരു അന്വേഷണത്തിലാണ് നഷ്ടപ്പെട്ടുപോയ ഭൂവിഭാഗം ശ്രദ്ധയില്‍ പെട്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്സിറ്റി ഓഫ് ദ വിറ്റ്വെസ്റ്റര്‍ലാന്‍റ്, സൗത്ത് ആഫ്രിക്കിയിലെ പ്രോ.ലൂയിസ് ആഷ്വെല്‍ പറയുന്നു.
പുതിയ ഭൂഖണ്ഡ ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറിഷ്യസീന് അടുത്താണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam