
ലണ്ടൻ: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പൊരുതണമെന്ന ആഹ്വാനത്തോടെ ആണ് ട്വിറ്ററിൽ എത്തിയത്. "ഇന്ന് എന്റെ സ്കൂൾ ജീവിതത്തിലെ അവസാന ദിനവും ട്വിറ്ററിലെ ആദ്യ ദിനവും'-ഇതായിരുന്നു 19 വയസുകാരിയായ മലാലയുടെ ആദ്യ ട്വീറ്റ്.
പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ് മലാല യൂസഫ് സായി. നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മലാല. ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരിൽ ഒരാളാകാനും മലാലയ്ക്കു കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam