
ലണ്ടന്‍: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു കണ്ണിനു കാഴ്ച നഷ്ടപ്പെടുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിന് കാഴ്ച നഷ്ടമായത്. ലൈംഗികബന്ധത്തിനിടയില്‍ രതിമൂര്‍ച്ഛ പരിതി വിട്ടപ്പോള്‍ 29 വയസുള്ള ബ്രിട്ടീഷുകാരനു കാഴ്ച നഷ്ടമായി എന്നാണു റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന അപകടമാണ് ഇത് എന്ന് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ക്കു കാഴ്ച നഷ്ട്ടമായത്. കാഴ്ച നഷ്ട്ടപ്പെട്ട ഉടനെ എമര്‍ജന്‍സി ഐ ക്ലിനിക്കില്‍ ഇയാളെ എത്തിച്ചു.
തുടര്‍ന്ന് ഇടതു കണ്ണിന്‍റെ സെന്‍ട്രല്‍ വിഷനില്‍ ഒരു തടസം കണ്ടെത്തുകയായിരുന്നു. പെട്ടന്ന് രക്തപ്രവാഹം തടസപ്പെട്ട അവസ്ഥയാണ് ഇത്തരത്തില്‍ അന്ധതയ്ക്ക് കാരണമായത് എന്നാണ് കണ്ടെത്തല്‍. വളരെ അപൂര്‍വ്വ പ്രതിഭാസം എന്നാണ് ഇതിനെ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ മരണം സംഭവിക്കുന്നവരില്‍ പുരുഷന്മാരാണ് കൂടുതല്‍ എന്ന വാര്‍ത്ത അടുത്തിടെ രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam