
അഹമ്മദാബാദ്: ആമസോണില്‍ ഓപ്പോ ഫോണിന് ഓര്‍ഡര്‍ കൊടുത്ത അഹമ്മദാബാദ് സ്വദേശിക്ക് ലഭിച്ചത് ആപ്പിളിന്റെ ഐഫോണ്‍. എന്നാല്‍ ഞെട്ടലോടെ ഐഫോണ്‍ കൈയ്യിലെടുത്തു നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി. ഒര്‍ജിനലിനെ വെല്ലുന്ന ഡമ്മി. അഹമ്മദാബാദിലെ സനാദ് ടൗണ്‍ സ്വദേശിയായ വിപുല്‍ റബാരിക്കാണ് ആമസോണ്‍ ഓപ്പോയ്ക്ക് പകരം ഐഫോണിന്റെ ഡമ്മി നല്‍കി കബളിപ്പിച്ചത്.
ഓപ്പോയുടെ നിയോ അഞ്ച് ഫോണിനാണ് വിപുല്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെന്ന് വിപുല്‍ പറയുന്നു. ഇതിന്റെ കവര്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. അതിന് പുറമെ ഫോണിന്റെ വിലയായ 5,899 രൂപ കുറിച്ചിട്ടുണ്ട്.
തുടര്‍ന്ന് ആമസോണില്‍ പരാതി നല്‍കിയെങ്കിലും അവര്‍ കൈമലത്തിയെന്ന് വിപുല്‍ പറയുന്നു. ഇത് തങ്ങളുടെ കുഴപ്പമല്ലെന്നും ഇടനിലക്കാരുടെ കുഴപ്പമാണെന്നുമാണ് ആമസോണിന്‍റെ നിലപാടത്രെ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam