റെക്കോർഡിട്ട് മീഷോ ; ആദ്യ ദിവസം ലഭിച്ചത് 87 ലക്ഷം ഓർഡറുകൾ, 80 ശതമാനം വര്‍ധന

Published : Sep 27, 2022, 07:48 AM IST
റെക്കോർഡിട്ട് മീഷോ ; ആദ്യ ദിവസം ലഭിച്ചത് 87 ലക്ഷം ഓർഡറുകൾ, 80 ശതമാനം വര്‍ധന

Synopsis

ഏകദേശം 6.5 കോടി സജീവ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഏറ്റവും കുറഞ്ഞ വിലയിൽ മീഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നല്ല ടോപ്പ്,  ഈ ജീൻസിന് എന്ത് വിലക്കുറവാ.....! നവരാത്രി പ്രമാണിച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും വമ്പൻ ഓഫറുകളുമായി വിപണി കീഴടക്കിയപ്പോൾ ശ്രദ്ധിക്കാതെ പോയ ഒന്നാണ് മീഷോ എന്ന ചിന്തയുണ്ടെങ്കിൽ തെറ്റി. അതിന് തെളിവാണ് മിക്കവരും ഫോണിൽ നോക്കിയിരുന്നു പറയുന്ന ഈ ഡയലോഗുകൾ. മികച്ച ഓഫറുമായി മീഷോയും ആക്ടീവ് ആയി കഴി‍ഞ്ഞിട്ടുണ്ട്. റെക്കോർഡ് വില്പനയുമായി മീഷോ. അഞ്ച് ദിവസത്തെ ഉത്സവ സീസൺ വില്പനയുടെ ആദ്യ ദിവസമായ വെള്ളിയാഴ്ച  87.6 ലക്ഷം ഓർഡറുകളാണ് ഇവർക്ക് ലഭിച്ചത്. അതായത് 80 ശതമാനം വർധനവാണ് ബിസിനസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സോഫ്റ്റ്ബാങ്ക് സപ്പോർട്ടുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ തന്നെയാണ് കഴിഞ്ഞ  ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ ദിവസം തന്നെ 85  ശതമാനം ഓർഡറുകളും നഗരങ്ങളിൽ നിന്നാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു."മീഷോ അതിന്റെ പ്രധാന ഉത്സവ വിൽപ്പന ഇവന്റിന്റെ ആദ്യ ദിവസം ഏകദേശം 87.6 ലക്ഷം ഓർഡറുകൾ നേടി - മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിനാണ് ഈ നേട്ടം. ഇത് ഒരു ദിവസം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഓർഡറുകളാണ് - ആദ്യ ദിനത്തിൽ നിന്ന് ഏകദേശം 80 ശതമാനം വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്" എന്നും പ്രസ്താവനയിൽ പറയുന്നു.

ജാംനഗർ, ആലപ്പുഴ, ചിന്ദ്വാര, ദാവെംഗരെ, ഹാസൻ, ഗോപാൽഗഞ്ച്, ഗുവാഹത്തി, സിവാൻ, തഞ്ചാവൂർ, അംബികാപൂർ തുടങ്ങി രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഏകദേശം 6.5 കോടി സജീവ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഏറ്റവും കുറഞ്ഞ വിലയിൽ മീഷോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാഷൻ, ബ്യൂട്ടി & പേഴ്‌സണൽ കെയർ, ഹോം & കിച്ചൺ, ഇലക്‌ട്രോണിക് ആക്‌സസറികൾ എന്നിവയാണ് ആദ്യ ദിവസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. പല ഉപഭോക്താക്കളും സാരികൾ മുതൽ അനലോഗ് വാച്ചുകൾ, ആഭരണ സെറ്റുകൾ, മൊബൈൽ കെയ്‌സുകൾ, കവറുകൾ, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ, ചോപ്പറുകൾ, പീലറുകൾ എന്നിവ വരെ വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോർട്ട്. എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിനൊപ്പം തങ്ങളുടെ വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ സാമ്പത്തികസ്ഥിതിയെയും മീഷോ പരിഗണിക്കുന്നുണ്ട്.  

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്