അഡാറ് സുന്ദരി ഇന്‍സ്റ്റഗ്രാമില്‍ റെക്കോഡ് ഇടുന്നു

By Web DeskFirst Published Feb 12, 2018, 3:06 PM IST
Highlights

അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയാണ്‌ പ്രിയ ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിച്ചത്.

6.06 ലക്ഷം  പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിനം കൊണ്ട് പിന്തുടര്‍ന്നത്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയില്‍ ജെന്നറിനെ പിന്തുടര്‍ന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പ്രിയ താരമായത്. പ്രിയ കണ്ണെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ്. ഒഡീഷന്‍ വഴി അഡാര്‍ ലൗവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് പ്രിയ. ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് എത്തിയത്. പിന്നീട് ഒമര്‍ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു.

click me!