മെമ്മറി കാര്‍ഡുപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By webdeskFirst Published Apr 14, 2016, 12:03 AM IST
Highlights

ക്യാമറയിലും ഫോണിലെയുമൊക്കെ മെമ്മറി കാര്‍ഡിന്റെ പ്രാധ്യന്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല. നിരവധി വിവരങ്ങളാണ് നമ്മള്‍ അതിനുള്ളില്‍ ശേഖരിച്ചുവയ്ക്കുന്നത്. ഏതായാലും മിക്കവര്‍ക്കും അറിയാവുന്ന എന്നാല്‍ മെമ്മറി കാര്‍ഡുപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം-

1. അറിയാതെ ഡിലീറ്റ് ആകുകയോ എറര്‍ കാണിക്കുകയോ ചെയ്താല്‍

മെമ്മറി കാര്‍ഡിന്റെ ഉപയോഗം നിര്‍ത്തുക. കാരണം തത്കാലം ഡിലീറ്റ് ആയവയൊന്നും നഷ്ടപ്പെട്ടവയാവണമെന്നില്ല. റിക്കവറി ടൂള്‍ ഉപയോഗിച്ചാല്‍ തിരിച്ചെടുക്കാം. പക്ഷേ അതിനുമുമ്പ് വീണ്ടും ഉപയോഗിച്ചാല്‍ ചിത്രങ്ങള്‍ ഓവര്‍ റൈറ്റ് ആയേക്കാം.

2. കാര്‍ഡ് റിമൂവ് ചെയ്യുമ്പോള്‍

കാര്‍ഡ് ഫോണില്‍നിന്നോ മറ്റ് ഡിവൈസുകളില്‍ നിന്നോ ഊരി മാറ്റുമ്പോള്‌‍ ശരിയായ രീതിയില്‍ത്തന്നെ ഊരുക. ഇജക്ടില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്.

3. കാര്‍ഡ് കുത്തിനിറയ്ക്കരുത്

സാധാരണ മെമ്മറി കാര്‍ഡ് അവകാശപ്പെടുന്ന മെമ്മറി സത്യത്തില്‍ നമുക്ക് ഉപയോഗിക്കാനാവില്ലെവന്ന് നമുക്കറിയാം. അപ്പോള്‍ മെമ്മറി കാര്‍ഡുകള്‍ കുത്തിനിറയ്ക്കുകകൂടി ചെയ്താല്‍ ചില കാര്‍ഡുകള്‍ error മെസേജ് കാണിച്ചേക്കാം.

4. ക്യാമറകളില്‍ വലിയ മെമ്മറിയുള്ള ഒറ്റ കാര്‍ഡ് ഉപയോഗിക്കുന്നതിനുപകരം പകുതി മെമ്മറിയുള്ള രണ്ടെണ്ണം ഉപയോഗിക്കുക. ഒറ്റയടിക്ക് 128 ജിബി കാര്‍ഡ് error ആയി എല്ലാ ഫോട്ടോയും പോയാലുള്ള വിഷമം വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍മാര്‍ക്കറിയാം.

5. എല്ലാ ഫോട്ടോകളും കളയണമെങ്കില്‍ ഫോര്‍മാറ്റ് ചെയ്യുക. എല്ലാ ഫോട്ടോകളും ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ കാര്‍ഡ് error ആകാറുണ്ടെന്ന് അനുഭവസ്ഥര്‍.

6. ഒരു ഫയലില്‍നിന്ന് മൂവ് ഓപ്ഷന്‍ ഉപയോഗിക്കുന്നതിനുപകരം കോപ്പി ഉപയോഗിക്കുന്നതാവും സുരക്ഷിതം.

7. ക്യാമറയിലെ മെമ്മറി കാര്‍ഡ് ഓഫ് ചെയ്തശേഷം മാത്രം മാറ്റുക.

click me!