അവതാറിനെയും അടിപൊളിയാക്കാം; ഫാഷൻ സ്റ്റോറുമായി മെറ്റ എത്തുന്നു

Published : Jun 18, 2022, 10:55 PM IST
അവതാറിനെയും അടിപൊളിയാക്കാം; ഫാഷൻ സ്റ്റോറുമായി മെറ്റ എത്തുന്നു

Synopsis

ഡെവലപ്പർമാർക്ക് വസ്ത്രങ്ങൾ സൃഷ്ടിക്കാനും വിൽക്കാനും കഴിയുന്ന ഒരു തുറന്ന വിപണിയായി സ്റ്റോറിനെ മാറ്റുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ സക്കർബർഗ് പറഞ്ഞു.

ദില്ലി: ഉപയോക്താക്കള്‍ക്കായി ഡിജിറ്റൽ വസ്ത്ര സ്റ്റോറുകളുമായി മെറ്റാ പ്ലാറ്റ്ഫോമുകൾ. ഉപയോക്താക്കൾക്ക് അവരുടെ അവതാറുകൾക്കായി ഇഷ്ടമുള്ള ഡിസൈനർ വസ്ത്രങ്ങൾ വാങ്ങാനായാണ് ഈ സ്റ്റോർ. മെറ്റാ ചീഫ് എക്സിക്യൂട്ടിവ് മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ബാലേൻസിഗ, പ്രാധാ, തോം ബ്രൗൺ എന്നി പ്രാരംഭ ഫാഷൻ ബ്രാൻഡുകളാണ് സ്റ്റോർ ലോഞ്ചിൽ പങ്കെടുക്കുന്നത്. ഡെവലപ്പർമാർക്ക് വസ്ത്രങ്ങൾ സൃഷ്ടിക്കാനും വിൽക്കാനും കഴിയുന്ന ഒരു തുറന്ന വിപണിയായി സ്റ്റോറിനെ മാറ്റുകയാണ് മെറ്റയുടെ ലക്ഷ്യമെന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ സക്കർബർഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം മെറ്റാ, ആൽഫബെറ്റ് യൂണിറ്റ് ഗൂഗിൾ, ട്വിറ്റർ, മൈക്രോസോഫ്റ്റ് എന്നിവ അപ്‌ഡേറ്റ് ചെയ്‌ത യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം തെറ്റായ വിവരങ്ങൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കാമെന്ന് സമ്മതിച്ചത് വാർത്തയായിരുന്നു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് കനത്ത പിഴ ഈടാക്കാമെന്ന് കരാറിൽ പറയുന്നുണ്ട്.പരസ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 30-ലധികം കമ്പനികളാണ് കരാറിൽ ഒപ്പിട്ടത്. 

ഡിജിറ്റൽ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട കമ്പനികൾക്ക് ഇനി മുതൽ പിഴയും ചുമത്തും. കമ്പനിയുടെ  ആഗോള വിറ്റുവരവിന്റെ ആറു ശതമാനം വരെ പിഴയായി ഈടാക്കാം. കമ്പനികൾ കോഡിൽ സൈൻ അപ്പ് ചെയ്ത്തതോടെ അവരുടെ നടപടികൾ നടപ്പിലാക്കാനായി ആറു മാസം സമയവുമനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. 

തെറ്റായ വിവരങ്ങൾക്കെതിരെയുള്ള നിയമത്തിന്റെ നട്ടെല്ലാണ് ഡിജിറ്റൽ സേവന നിയമം (DSA). ഈ നിയമമനുസരിച്ച് പരസ്യങ്ങളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തുന്നവർക്കെതിരെയും രാഷ്ട്രീയ പരസ്യങ്ങളിലെ സുതാര്യത നഷ്ടപ്പെടുത്തുന്നവർക്കെതിരെയും നടപടി എടുക്കണമെന്ന് ഇയു അൻഡസ്ട്രി ചീഫ് തീയേറി ബ്രട്ടൺ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

28 ദിവസത്തെ മൊബൈല്‍ റീചാർജ്: ഈ പ്ലാനുകൾ നഷ്‌ടപ്പെടുത്തരുത്, നിങ്ങള്‍ക്ക് ലാഭമേറെ
അടുത്ത ഇരുട്ടടി വരുന്നു; രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും കൂടും