ഓപ്പണ്‍എഐയോട് ബൈ; സ്വന്തം ഇമേജ് ജനറേഷന്‍ മോഡല്‍ അവതരിപ്പിച്ച് മൈക്രോ‌സോഫ്റ്റ്, എന്താണ് MAI-Image-1?

Published : Oct 15, 2025, 09:57 AM IST
MAI-Image-1

Synopsis

ഓപ്പണ്‍എഐയിലുള്ള ആശ്രയം കുറയ്‌ക്കുന്നു. സ്വന്തം ഇമേജ് ജനറേഷന്‍ മോഡലായ എംഎഐ-ഇമേജ്-1 അവതരിപ്പിച്ച് അമേരിക്കന്‍ ടെക് ഭീമനായ മൈക്രോ‌സോഫ്റ്റ്. എന്തൊക്കെയാണ് MAI-Image-1-ന്‍റെ പ്രത്യേകതകള്‍. 

കാലിഫോര്‍ണിയ: യുഎസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് എംഎഐ-ഇമേജ്-1 എന്ന ഇമേജ് ജനറേഷന്‍ മോഡല്‍ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് സമ്പൂര്‍ണമായി വികസിപ്പിച്ച ആദ്യ ഇന്‍-ഹൗസ് ഇമേജ് ജനറേഷന്‍ മോഡലാണിത്. യാഥാര്‍ഥ്യബോധമുള്ള ചിത്രങ്ങള്‍ നല്‍കുന്ന ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷന്‍ മോഡലാണ് ഇതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ചിത്രങ്ങളുടെ നിലവാരവും വേഗവും ഉറപ്പുവരുത്തുന്നതായും മൈക്രോസോഫ്റ്റ് പറയുന്നു. എല്‍എംഅരീനയില്‍ ഈ ഇമേജ് ജനറേഷന്‍ മോഡല്‍ പരീക്ഷണത്തിന് ലഭ്യമാണ്. ഈ എഐ മോഡലിനെ കോപൈലറ്റിലേക്കും ബിംഗ് ഇമേജ് ക്രിയേറ്ററിലേക്കും വൈകാതെ മൈക്രോസോഫ്റ്റ് എത്തിക്കും.

MAI-Image-1 ഇമേജ് ജനറേഷന്‍ മോഡല്‍? 

പൂര്‍ണമായും മൈക്രോസോഫ്റ്റിന്‍റെ മേല്‍നോട്ടത്തില്‍ വികസിപ്പിക്കുന്ന മൂന്നാമത്തെ എഐ മോഡലാണ് എംഎഐ-ഇമേജ്-1. ഓഗസ്റ്റില്‍ മൈക്രോസോഫ്റ്റ്, കോപൈലറ്റ് അടക്കമുള്ളവയിലെ എഐ അനുഭവം മെച്ചപ്പെടുത്തുന്നതിനായി MAI-Voice-1 and MAI-1 എന്നീ രണ്ട് എഐ മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന എംഎഐ-ഇമേജ്-1 എല്‍എംഅരീനയില്‍ ടെസ്റ്റ്-ടു-ഇമേജ് മോഡലുകളില്‍ മികച്ച പത്ത് എണ്ണത്തിലുണ്ട് എന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഗൂഗിള്‍ ജെമിനി 2.5 ഫ്ലാഷ് ഇമേജ് മോഡലും, ഓപ്പണ്‍എഐയുടെ ജിപിടി-1 ഉം ഈ നിരയിലുണ്ട്. ഗൂഗിളിന്‍റെ ടെക്സ്റ്റ്-ടു-ഇമേജ് എഐ മോഡലായ ഇമേജന്‍ 3-യുമായും എംഎഐ-ഇമേജ്-1 മത്സരിക്കുന്നു.

കോപൈറ്റിലേക്ക് എംഎഐ-ഇമേജ്-1 ഉടന്‍

ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ മികവ് അളക്കുന്ന പ്ലാറ്റ്‌ഫോമായ എല്‍എംഅരീനയില്‍ ലഭ്യമാകുന്ന പ്രതികരണങ്ങള്‍ അനുസരിച്ച് എംഎഐ-ഇമേജ്-1 എഐ ഇമേജ് ജനറേഷന്‍ മോഡല്‍ മൈക്രോസോഫ്റ്റ് പരിഷ്‌കരിക്കും. ഇതിന് ശേഷം ഉടന്‍ തന്നെ മൈക്രോസോഫ്റ്റിന്‍റെ ഉത്പന്നങ്ങളായ കോപൈലറ്റിലും ബിംഗ് ഇമേജ് ക്രിയേറ്ററിലും എംഎഐ-ഇമേജ്-1 പ്രത്യക്ഷപ്പെടും. ഓപ്പണ്‍എഐയുടെ ജിപിടി-4o, DALL-E 3 ഇമേജ് ജനറേഷന്‍ മോഡലുകളാണ് കോപൈലറ്റും ബിംഗ് ഇമേജ് ക്രിയേറ്ററും നിലവില്‍ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള എഐ അധിഷ്‌ഠിത ഡിജിറ്റല്‍ അസിസ്റ്റന്‍റാണ് കോപൈലറ്റ്. വാക്കുകളെ ദൃശ്യങ്ങളാക്കി മാറ്റുന്ന എഐ ഇമേജ് ക്രിയേറ്ററാണ് ബിംഗ് ഇമേജ് ക്രിയേറ്റര്‍.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതുപുത്തൻ ഫീച്ചർ, ഐഫോൺ ഇനി നിങ്ങളുടെ മുഖഭാവം വായിക്കും, സംസാരിക്കാതെ തന്നെ നിങ്ങളെ മനസിലാക്കും
കേട്ടതൊന്നും സത്യമായിരുന്നില്ല; ഫോൾഡബിൾ ഐഫോൺ പുത്തന്‍ ഡിസൈന്‍ ലീക്കായി