മൈക്രോസോഫ്റ്റും ഗൂഗിളും തമ്മില്‍ വെടിനിര്‍ത്തല്‍

By Web DeskFirst Published Apr 24, 2016, 7:17 AM IST
Highlights

മൈക്രോസോഫ്റ്റും  ഗൂഗിളിന്റെ മാതൃസ്ഥാപനം ആല്‍ഫബെറ്റ് ഇന്‍കോര്‍പും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകുന്നു. ഇതിനുള്ള  സമാധാനസന്ധി ഇരു കമ്പനികളും ഒപ്പുവച്ചു. ഇരുകമ്പനികളും നിലവില്‍ ലോകത്തിലെ വിവിധ റെഗുലേറ്റിങ്ങ് ഏജന്‍സികളില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതികളെല്ലാം പിന്‍വലിക്കാന്‍ ധാരണയായതായണ് സൂചന.

പരസ്പരം മല്‍സരം ഒഴിവാക്കി കൂടുതല്‍ വിപണിയിലും ഉത്പന്നങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഗൂഗിള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. നേരത്തെ ഗൂഗിള്‍ സി ഇ ഒ ആയി നിയമിതനായപ്പോള്‍ സുന്ദര്‍ പിച്ചൈയെ അഭിനന്ദിച്ചു മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അഭിനന്ദിച്ചിരുന്നത് ഏറെക്കാലമായി നിലനിന്ന വൈരം മാറുന്നതിന്റെ സൂചനയായി കണക്കാക്കപ്പെട്ടിരുന്നു. 

ഇരുകമ്പനികളുടെയും തലപ്പത്ത് ഇന്ത്യന്‍ വംശജരായതു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കിയതെന്നും സൂചനയുണ്ട്. ഗൂഗിള്‍ ആങ്കുലര്‍ ജാവ സ്‌ക്രിപ്റ്റ് പ്രോഗ്രാം ചെയ്യുന്നത് മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ്. മൈക്രോസോഫ്റ്റിന്റെ ടൈപ്പ്‌സ്‌ക്രിപ്റ്റ് പ്രോഗ്രാമിങ് അടിസ്ഥാനമാക്കിയാണിതു ചെയ്യുന്നത്. 

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനെതിരെ ആന്റി ട്രസ്റ്റ് പരാതി സമര്‍പ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം ആരംഭിച്ചത്. മൈക്രോസോഫ്റ്റിന്റെ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആന്റിവൈറസ് വാച്ച്‌ഡോഗ് ഗൂഗിളിനു നോട്ടീസ് അയച്ചതിന്റെ രണ്ടാംദിനമാണ് ഈ വാര്‍ത്ത വന്നത് എന്നതും ശ്രദ്ധേയമാണ്.
 

click me!