ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

By Web DeskFirst Published Jun 13, 2016, 4:04 PM IST
Highlights

സന്‍ഫ്രാന്‍സിസ്കോ: പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. 26.2 ബില്യണ്‍ ഡോളര്‍ എകദേശം 1.74 ലക്ഷം കോടി രൂപയാണ് ഈ ഏറ്റെടുക്കലിന് മൈക്രോസോഫ്റ്റ് മുടക്കുന്നത്.  ഏറ്റെടുക്കല്‍ വാര്‍ത്ത മൈക്രോസോഫ്റ്റ് തലവന്‍ സത്യ നാദല്ല സ്ഥിരീകരിച്ചു. 

കൈമാറ്റത്തുക പണമായി തന്നെ നല്‍കിയാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്നിനെ സ്വന്തമാക്കുന്നത്. കൈമാറ്റ തുക കൈമാറുന്നതെപ്പറ്റി രണ്ടു ബോര്‍ഡുകളും തീരുമാനം എടുത്തു കഴിഞ്ഞു.

43.3 കോടി ഉപഭോക്താക്കളാണ് നിലവില്‍ ലിങ്ക്ഡ് ഇന്നില്‍ ഉള്ളത്. ബ്രാന്‍ഡ് അതേപടി നിലനിര്‍ത്തുമെങ്കിലും മൈക്രോസോഫ്റ്റിന്റെ പ്രൊഡക്റ്റിവിറ്റി, ബിസിനസ് പ്രോസസ് വിഭാഗത്തില്‍ ചേര്‍ന്നാവും ഇനി ലിങ്ക്ഡ് ഇന്‍ പ്രവര്‍ത്തിക്കുക.

ലിങ്ക്ഡ് ഇന്‍ സിഇഒയായി ജെഫ് വെയ്‌നര്‍ തുടരും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയ്ക്കു നേരിട്ടാണ് വെയ്‌നര്‍ ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
 

click me!