
കാസര്‍കോഡ്: മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. കാസര്‍കോഡ് ചെറുവത്തൂരിലാണ് സംഭവം നടന്നത്. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടിലെ കിടപ്പുമുറി കത്തിനശിക്കുകയായിരുന്നു. കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്സത്തിന്റെ വീട്ടിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.അഫ്സത്തിന്‍റെ മകന്‍ ടി.കെ.മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്.
നാലുമണിയോടെ ശബ്ദംകേട്ട് വാതില്‍ തുറന്നപ്പോഴാണ് തീപടര്‍ന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായി കണ്ടത്. വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam