
വിപണിയില്‍ മികച്ച വിജയം നേടിയ ഫോണ്‍ ആണ് മോട്ടോ ജി4, ഇതാ അതിന് പുറമേ ജി സീരിയസിലെ പുതിയ ഫോണ്‍ എത്തുന്നു. ലെനോവയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം നടത്തുന്ന മോട്ടറോളയുടെ ഈ ഫോണ്‍ അടുത്തമാസം ഇറങ്ങും. 5.5 ഇഞ്ച് ആയിരിക്കും ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. എച്ച്.ഡി ഡിസ്പ്ലേ ആയിരിക്കും ഫോണിനുണ്ടാകുക. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 403 പ്രോസസ്സറാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുക.
13 എംപിയാണ് പ്രധാന ക്യാമറ, ഇതോടൊപ്പം 5 എംപിയാണ് മുന്‍ക്യാമറ. സ്ക്രീന്‍ റെസല്യൂഷന്‍ 1920x1080 ആയിരിക്കും. ആദ്യഘട്ടത്തില്‍ ഇന്ത്യ, സൗത്ത് അമേരിക്ക, ചൈന എന്നിവടങ്ങളിലായിരിക്കും ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക എന്നാണ് സൂചന. 15,000ത്തിന് അടുത്തായിരിക്കും ഫോണിന്‍റെ വില എന്നാണ് സൂചന.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam