മോട്ടോ ജി5എസ് 'മിഡ്‌നൈറ്റ് ബ്ലൂ' ഇന്ത്യയില്‍

Published : Oct 16, 2017, 02:55 PM ISTUpdated : Oct 05, 2018, 01:35 AM IST
മോട്ടോ ജി5എസ് 'മിഡ്‌നൈറ്റ് ബ്ലൂ' ഇന്ത്യയില്‍

Synopsis

മോട്ടോ ജി5എസ് 'മിഡ്‌നൈറ്റ് ബ്ലൂ' ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിന്‍റെ പിന്‍ ഭാഗം കറുപ്പും പുറകില്‍ ഇളം നീല നിറവുമാണ്. മോട്ടോറോള മോട്ടോ ജി5എസിന്‍റെ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിന് 14,999 രൂപയും എന്നാല്‍ മറ്റു വേരിയന്റുകള്‍ക്ക് 12,999 രൂപയുമാണ്. ഇഎംഐയിലൂടെ മോട്ടോറോളയുടെ ഈ ഫോണുകള്‍ വാങ്ങാം. 

മോട്ടോ ജി5എസിന്‍റെ ഈ പുതിയ പതിപ്പിന് മോട്ടോ ജി5എസുമായി ഏകദേശം സാമ്യമുണ്ട്. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ 1.4ജിഗാഹെര്‍ട്സ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ സ്റ്റോറേജില്‍ ഉള്‍പ്പെടുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണിന്‍റെ ഇന്റേര്‍ണല്‍ മെമ്മറി 128ജിബി വരെ കൂട്ടാം. 

ടര്‍ബോ ചാര്‍ജ്ജ് സവിശേഷതയുളള 3000എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി5എസ്ല് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറ സവിശേഷതയെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി പിഡിഎഫ്എ പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 5എംപി സെല്‍ഫി എന്നിവയാണ് ഈ ഫോണില്‍. 
ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ്. 

ഫിംഗര്‍പ്രിന്‍റേ സെന്‍സര്‍ ഫോണിന്റെ ഹോം ബട്ടണില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണിന്റെ മറ്റൊരു സവിശേഷതയാണ് വെളളം പ്രതിരോധിക്കാനായി നാനോ കോട്ടിങ്ങും നല്‍കിയിരിക്കുന്നു എന്നുളളത്.  4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.2 എന്നിവ മറ്റു സവിശേഷതകളാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യയിൽ ആദ്യമായി ഡൈമെൻസിറ്റി 9500എസ് ചിപ്സെറ്റ്, പോക്കോ എക്സ് 8 പ്രോ സീരീസ് അവതരിപ്പിച്ചു
ഗ്യാലക്സി S26 ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ ജനപ്രിയ മോഡലിന്‍റെ വിലയിൽ 10,000 രൂപ കുറച്ച് സാംസങ്!