ലെനോവ മോട്ടോ എം ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

By Web DeskFirst Published Dec 8, 2016, 7:43 AM IST
Highlights

ലെനോവ മോട്ടോ എം ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. മോട്ടോയുടെ ആദ്യത്തെ ഫുള്‍ മെറ്റല്‍ ഫോണ്‍ ആണ് മോട്ടോ എം. ഏതാണ്ട് 19,700 രൂപയായിരിക്കും ഫോണിന്‍റെ ഇന്ത്യന്‍ വില. 

5.5 ഇഞ്ച് 1080 പിക്സല്‍ ഡെന്‍സിറ്റി സ്ക്രീന്‍ ആയിരിക്കും മോട്ടോ എമ്മിന് ഉണ്ടാകുക. ആന്‍ഡ്രോയ്ഡ് മാഷ്മെലോ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. മീഡിയടെക്ക് ആയിരിക്കും പ്രോസ്സസര്‍. 4ജിബി ആയിരിക്കും റാം ശേഷി. 32 ജിബി ഇന്‍ബില്‍ട്ട് ശേഖരണ ശേഷി ഫോണിനുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 128 ജിബിവരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 

ആദ്യമായി റിയര്‍ ഫേസിംഗ് ഫിംഗര്‍പ്രിന്‍റ് സെന്‍സറോടെ എത്തുന്ന ഫോണ്‍ എന്നതായിരിക്കും ഈ ഫോണിന്‍റെ വലിയ പ്രത്യേകത. 16 എംപി പ്രധാന ക്യാമറയും, 8 എംപി മുന്‍ക്യാമറയുമാണ് ഇതിനുള്ളത്.  മോട്ടോ എം എന്നതിനൊപ്പം മോട്ടോ എം പ്ലസും ഇറക്കാന്‍ ലെനോവ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

click me!