'വീഡിയോയ്ക്ക് ലൈക്ക് ചെയ്താല്‍ കാശ്'; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് 6.37 ലക്ഷം രൂപ നഷ്ടമായി

Published : Dec 09, 2024, 02:25 PM ISTUpdated : Dec 09, 2024, 04:48 PM IST
'വീഡിയോയ്ക്ക് ലൈക്ക് ചെയ്താല്‍ കാശ്'; പരസ്യം കണ്ട് റീലില്‍ ക്ലിക്ക് ചെയ്ത വനിതയ്ക്ക് 6.37 ലക്ഷം രൂപ നഷ്ടമായി

Synopsis

ഇന്‍സ്റ്റഗ്രാം റീലില്‍ ക്ലിക്ക് ചെയ്‌ത യുവതി ഒരു ടെലഗ്രാം ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടു, ആദ്യം പ്രതിഫലം ലഭിക്കുകയും ചെയ്തു. പക്ഷേ...

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അനുദിനം പെരുകുന്നതിനിടെ മുംബൈയില്‍ വനിതക്ക് 6.37 ലക്ഷം രൂപ നഷ്‌ടമായി. പാര്‍ട്ട്‌-ടൈം ജോലി വാഗ്ദാനം ചെയ്തുള്ള ഇന്‍സ്റ്റഗ്രാം റീലിന് പിന്നാലെ പോയതോടെയാണ് വനിത സാമ്പത്തിക തട്ടിപ്പിന് ഇരയായത് എന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയുടെ വാര്‍ത്തയില്‍ പറയുന്നു. പണം നഷ്ടപ്പെട്ടയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

ആസൂത്രിതമായ സൈബര്‍ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. ഇന്‍സ്റ്റഗ്രാമിലെ പാര്‍ട്ട്-ടൈം ജോലി ഓഫര്‍ ചെയ്യുന്ന റീല്‍സ് പരസ്യത്തില്‍ ക്ലിക്ക് ചെയ്ത വനിത സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയായിരുന്നു. ഓണ്‍ലൈനില്‍ വീഡിയോകള്‍ക്ക് ലൈക്ക് നല്‍കുക വഴി പണം സ്വന്തമാക്കാം എന്നായിരുന്നു പരസ്യം. ഇത് കണ്ട് ആകൃഷ്ടയായ വനിത ലിങ്കില്‍ ക്ലിക്ക് ചെയ്തതതോടെ ഒരു ടെലഗ്രാം ഗ്രൂപ്പിലെത്തപ്പെട്ടു. പരസ്യത്തില്‍ പറഞ്ഞിരുന്നതുപോലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനായിരുന്നു ടെലഗ്രാം ഗ്രൂപ്പില്‍ നിന്ന് ആദ്യം ആവശ്യപ്പെട്ടത്. ഇതിന് ചെറിയൊരു സംഖ്യ വനിതക്ക് ലഭിക്കുകയും ചെയ്തു. ഇതുവഴി വനിതയുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു തട്ടിപ്പ് സംഘം. 

കൂടുതല്‍ പണം ലഭിക്കുന്ന ജോലികള്‍ വേണമെങ്കില്‍ ഉയര്‍ന്ന തുകകള്‍ നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം വനിതയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വനിത 6.37 ലക്ഷം രൂപ അയച്ചുനല്‍കുകയായിരുന്നു. പ്രതിഫലം ചോദിച്ചപ്പോള്‍ ടാക്സ് കൂടി നല്‍കിയാല്‍ മാത്രമേ തുക നല്‍കുകയുള്ളൂ എന്നായി തട്ടിപ്പ് സംഘത്തിന്‍റെ മറുപടി. താന്‍ പറ്റിക്കപ്പെട്ടതായി മനസിലായ വനിത ഒടുവില്‍ ബൊറിവാലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ് എന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സമാനമായ അനവധി സൈബര്‍ തട്ടിപ്പുകളുടെ വിവരങ്ങള്‍ ഈയടുത്ത് പുറത്തുവന്നത്. 

Read more: 'സ്മാര്‍ട്ട്ഫോണ്‍ ആരോഗ്യത്തിന് ഹാനികരം'; ഫോണ്‍ ബോക്‌സില്‍ മുന്നറിയിപ്പ് സന്ദേശം പതിപ്പിക്കാന്‍ സ്പെയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
സാംസങിന്‍റെ അപ്രതീക്ഷിത നീക്കം; രാജ്യത്ത് ഫോണുകൾക്ക് വില കുതിച്ചുയര്‍ന്നു