Musical.ly ആപ്പ് ഇന്ന് മുതല്‍ ഇല്ലാതാകും; പകരം ടിക്ക് ടോക്ക്

By Web TeamFirst Published Aug 3, 2018, 6:38 PM IST
Highlights

നിരന്തരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ മൂലവും, ഗ്ലാമര്‍ വീഡിയോകള്‍ മൂലവും ഇന്ത്യയില്‍ ഏറെ പ്രശസ്തമായ ആപ്പാണ് Musical.ly. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ ആപ്പ് പേര് മാറ്റാന്‍ പോകുന്നു

മ്യൂസിക്ക് ഡബ്സ്മാഷ് ആപ്പ് Musical.ly ഇന്ന് മുതല്‍ നിങ്ങളുടെ ഫോണില്‍ ലഭിക്കില്ല.  നിരന്തരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ മൂലവും, ഗ്ലാമര്‍ വീഡിയോകള്‍ മൂലവും ഇന്ത്യയില്‍ ഏറെ പ്രശസ്തമായ ആപ്പാണ് Musical.ly. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഈ ആപ്പ് പേര് മാറ്റാന്‍ പോകുന്നു. അതിനാല്‍ തന്നെ Musical.lyന്‍റെ സഹോദര ആപ്പായ ടിക്ക് ടോക്കുമായി  ഇത് ലയിക്കും. അതോടെ നിങ്ങള്‍ മാറ്റാതെ തന്നെ Musical.ly ടിക് ടോക്കായി അപ്ഡേറ്റ് ചെയ്യപ്പെടും. 

നിങ്ങളുടെ ഇതുവരെയുള്ള Musical.ly  വീഡിയോകളും ഡാറ്റകളും അപ്ഡേറ്റ് ചെയ്യപ്പെട്ട ടിക് ടോക്കിലേക്ക് മാറ്റപ്പെടും. ചൈനയില്‍ ഒഴികെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും ലഭിക്കുന്ന ആപ്പാണ് ടിക്ക് ടോക്ക്. ഒരു ബില്ല്യണ്‍ ഡോളറിനാണ് 2017 നവംബറില്‍ ടിക്ടോക്ക് Musical.lyയെ വാങ്ങിയത്. 

അമേരിക്കയില്‍ തുടങ്ങിയ Musical.lyയ്ക്ക് ലോകമാകമാനം 100 ദശലക്ഷം ഉപയോക്താക്കളുണ്ട്. ഇതിന് പുറമേ ടിക്ടോക്കിന് 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. അടുത്തിടെ ഈ ആപ്പുകളുടെ പ്രശസ്തി മനസിലാക്കിയ ഫേസ്ബുക്ക് ഇതിന് എതിരായി ഡാന്‍സ് ബൈറ്റ് എന്ന ആപ്പ് പ്രഖ്യാപിച്ചിരുന്നു ഇതിന്‍റെ സാഹചര്യത്തില്‍ കൂടിയാണ് Musical.lyയും ടിക്ക് ടോക്കും ലയിക്കുന്നത്.

click me!