
വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തിലെ പാറകളിൽ ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി. നാസയുടെ ക്യൂരിയോസിറ്റി റോവർ ആണ് ലോഹങ്ങളുടെ തരികൾ കണ്ടെത്തിയത്. 350 കോടി വർഷം മുൻപു ചൊവ്വയിലുണ്ടായിരുന്ന തടാകത്തിലെ ജലത്തിൽ അടിഞ്ഞുകിടന്നിരുന്ന പാറകളുടെ അടരുകളിൽനിന്നാണു ക്യൂരിയോസിറ്റി തരികൾ ശേഖരിച്ചത്.
നാസ ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണങ്ങളുടെ വിശദാംശങ്ങൾ എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് ജേണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയിൽ കണ്ടെത്തിയ ഈ ലോഹാവശിഷ്ടങ്ങൾ ആദ്യകാല ചൊവ്വാഗ്രഹം ആദ്യകാല ഭൂമിയെപ്പോലെ മെല്ലെ തണുത്തുവരികയായിരുന്നുവെന്നു വ്യക്തമാക്കുന്നു. ചൊവ്വയിലെ പരിസ്ഥിതി മാറ്റങ്ങളിലേക്ക് വഴിവെയ്ക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണു പ്രതീക്ഷ.
ഭൂമിയുടെ അന്തരീക്ഷത്തിൽ 350 കോടി വർഷം മുമ്പാണ് ജീവന്റെ തുടിപ്പുകൾ ഉണ്ടായത്. സമാനമായ അന്തരീക്ഷമാണ് ആ സമയത്തു ചൊവ്വയിലും ഉണ്ടായിരുന്നതെങ്കിൽ അവിടെയും ജീവന്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നാസയിലെ ശാസ്ത്രജ്ഞ എലിസബത്ത് റാമ്പെ പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam