ദുരൂഹമായ വസ്തു ശൂന്യാകാശത്ത്; നാസ പോലും ഭയപ്പെട്ടു.?

By Web DeskFirst Published Jul 14, 2016, 6:05 AM IST
Highlights

ന്യൂയോര്‍ക്ക്: ദുരൂഹമായ വസ്തു ശൂന്യാകാശത്ത് കണ്ടതിനാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ലൈവ് ഫീഡ് നാസ നിര്‍ത്തിവച്ചതായി ആരോപണം. അന്താരാഷ്ട്ര തലത്തിലുള്ള യുഎഫ്ഒ ഹണ്ടിംഗ് ഗ്രൂപ്പുകളാണ് ഇത്തരം ഒരു ആരോപണം മുന്നോട്ട് വയ്ക്കുന്നത്. 

അന്താരാഷ്ട്ര തലത്തില്‍ ശൂന്യാകാശത്തും ഭൂമിയുടെ അന്തരീക്ഷത്തിലും കാണുന്ന അന്യവസ്തുക്കളുടെ സാന്നിധ്യം നിരീക്ഷിക്കുന്ന സംഘങ്ങളാണ് യുഎഫ്ഒ ഹണ്ടിംഗ് ഗ്രൂപ്പുകള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ബഹിരാകാശത്തിന്‍റെയും ഭൂമിയുടെയും കാഴ്ചകളും നാസ ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ മാസം ആദ്യം നാസ പലപ്പോഴായി ഈ ലൈവ് ഫീഡ് നിര്‍ത്തിവച്ചു. എന്നാല്‍ ഇത്തരത്തില്‍ ലൈവ് കട്ട് ചെയ്യുന്നതിന് മുന്‍പ് ലൈവ് ഫീഡില്‍ ഒരു അന്യവസ്തു പ്രത്യക്ഷപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. യുഎഫ്ഒ ഹണ്ടിംഗ് ഗ്രൂപ്പുകളിലെ ഒരു അംഗം സ്ട്രീറ്റ് ക്യാപ് 1 എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഇത് ഒരു ഛിന്നഗ്രഹം ആയിരിക്കാം എന്നാണ് നാസയുടെ വിശദീകരണം എന്നാല്‍ അതിന് എന്തിന് നാസ ലൈവ് ഫീഡ് കട്ട് ചെയ്യണം എന്നാണ് എഫ്ഒ ഹണ്ടിംഗ് ഗ്രൂപ്പുകളിലെ ചോദ്യം.  ഛിന്നഗ്രഹം പോലെ തന്നെയാണ് പറക്കുംതളികകള്‍ എന്നും ഇവര്‍ അവകാശപ്പെടുന്നു. ബഹിരാകാശത്ത് ചൈനയ്ക്ക് ഉണ്ടെന്ന് പറയുന്ന ടിന്‍ഗോങ്ങ് 1 എന്ന സ്പൈസ് ഷിപ്പാണ് ഇതെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ട്. 

click me!