'ലെറ്റ് ലൂസ്' പരിപാടിയുമായി ആപ്പിൾ; വരാൻ പോകുന്നത് ആപ്പിൾ 'പെൻസിൽ' ഉൾപ്പെടെയുള്ളവ; അറിയാം വിശേഷം

Published : Apr 25, 2024, 09:50 PM IST
'ലെറ്റ് ലൂസ്' പരിപാടിയുമായി ആപ്പിൾ; വരാൻ പോകുന്നത് ആപ്പിൾ 'പെൻസിൽ' ഉൾപ്പെടെയുള്ളവ; അറിയാം വിശേഷം

Synopsis

പുതിയ പെൻസിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചാണ് പോസ്റ്റിലെ സൂചനകളെറെയും. ഐപാഡ് എയറിന് പുതിയ കളർ ഓപ്ഷനുകളുണ്ടായേക്കും

പുതിയ ഐപാഡുകളും പെൻസിലുമായി ആപ്പിളെത്തുന്നു. മേയ് എഴിന് കാലിഫോർണിയയിലെ കുപ്പെർടിനോയിലുള്ള ആപ്പിൾ പാർക്കിൽ 'ലെറ്റ് ലൂസ്' എന്ന പേരിലാണ് കമ്പനിയുടെ പ്രത്യേക പരിപാടി നടക്കുന്നത്. വരും തലമുറ ഐപാഡ് പ്രോ, ഐപാഡ് എയർ മോഡലുകൾ, പുതിയ ആപ്പിൾ പെൻസിൽ ഉൾപ്പടെയുള്ളവയാണ് ഈ പരിപാടിയിൽ അവതരിപ്പിക്കുക. പരിപാടി ആപ്പിളിന്റെ യൂട്യൂബ് ചാനലിലും ഔദ്യോഗിക വെബ്‌സൈറ്റിലും മേയ് ഏഴിന് 7.30 ന് ലൈവായി കാണാം. എക്സിലെ തന്റെ അക്കൗണ്ടിലൂടെ ആപ്പിൾ മേധാവി ടിം കുക്കാണ് അന്നേ ദിവസം അവതരിപ്പിക്കുന്ന ഉല്പന്നങ്ങളെ കുറിച്ച് സൂചനകൾ നല്കിയിരിക്കുന്നത്.

ലോകത്ത് ‘#മീടൂ’ കത്തിപ്പടർന്ന ഹാർവി വൈൻസ്റ്റീൻ കേസിൽ തിരിച്ചടി, ശിക്ഷ ന്യൂയോർക്കിലെ അപ്പീൽ കോടതി തള്ളി

പുതിയ പെൻസിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചാണ് പോസ്റ്റിലെ സൂചനകളെറെയും. ഐപാഡ് എയറിന് പുതിയ കളർ ഓപ്ഷനുകളുണ്ടായേക്കും. ഒഎൽഇഡി പാനലോടുകൂടിയ ആദ്യ 12.9 ഇഞ്ച് ഐപാഡ് പുതിയ ഐപാഡ് പ്രോ ലൈനപ്പിൽ ഉണ്ടാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എം3 പ്രൊസസറിന്റെ സപ്പോർട്ടോടെ ആയിരിക്കും ഐപാഡ് പ്രോ ലൈനപ്പ് അവതരിപ്പിക്കുന്നത്. ഐപാഡ് എയറിൽ നേരത്തെ അവതരിപ്പിച്ച എം2 പ്രൊസസർ തന്നെയായിരിക്കും. 12.9 ഇഞ്ച്, 11 ഇഞ്ച് എൽഇഡി സ്‌ക്രീനുകളായിരിക്കും ഐപാഡ് എയർ മോഡലുകൾക്കുണ്ടാകുക.

പുറത്തിറങ്ങുന്ന ആപ്പിൾ പെൻസിൽ ഐപാഡ് എയറിലും, ഐപാഡ് പ്രോ ലൈനപ്പിലും ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. മാജിക്ക് കീബോർഡ് ഉൾപ്പെടെ ആപ്പിളിന്റെതായ മറ്റ് ചില ഉല്പന്നങ്ങളും പരിപാടിയിൽ അവതരിപ്പിച്ചേക്കും. ആപ്പിൾ പെൻസിൽ 2നേക്കാൾ കൂടുതൽ കൃതൃതയും കുറഞ്ഞ ലേറ്റൻസിയും ഉയർന്ന പ്രഷർ സെൻസിറ്റിവിറ്റിയും പെൻസിലിന് ഉണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍