
ബംഗളൂരു: വെറും 500 രൂപയ്ക്ക് ചന്ദ്രനില്‍ നിങ്ങളുടെ പേര് എത്തിക്കാം. വിസ്മയകരമായ ഈ ഓഫര്‍ മുന്നോട്ട് വയ്ക്കുന്നത് ബംഗളൂരുവിലെ ടീം ഇന്‍ഡസ് എന്ന കമ്പനിയാണ്. കമ്പനിയുടെ ചാന്ദ്ര പര്യവേഷണത്തിന് ഫണ്ട് സ്വരൂപിക്കാനായാണ് ജനങ്ങള്‍ക്ക് മുമ്പില്‍ 'പേരിന്' ഈ ഓഫര്‍.
2018 ല്‍ ആദ്യത്തോടെ ചാന്ദ്ര പര്യവേഷണം നടത്താനാണ് കമ്പനിയുടെ പ്ലാന്‍. 500 രൂപ നല്‍കുന്നവരുടെ പേരുകള്‍ അലുമിനിയം ഫലകത്തില്‍ കൊത്തിവെച്ച് പര്യവേഷണ പേടകത്തില്‍ ചന്ദ്രനിലേക്ക് അയയ്ക്കുമെന്നാണ് കമ്പനിയുടെ ഓഫര്‍. അടുത്തമാസം ആദ്യം മുതല്‍ 500 രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം.
2018 ജനുവരി 26 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ഒരുങ്ങുന്ന കമ്പനിയുടെ ദൗത്യം വിജയകരമായാല്‍ ചാന്ദ്രയാന്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ സ്വകാര്യ ഏജന്‍സിയെന്ന നേട്ടം ഇവര്‍ക്ക് സ്വന്തമാകും. 2016 ഫെബ്രുവരിയില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും അതില്‍ സാങ്കേതികമായി ഏറെ നൂലാമാലകള്‍ ഉണ്ടായിരുന്നു. ഇനി പദ്ധതി വൈകിക്കില്ലെന്നാണ് കമ്പനിയുടെ വാദം.
ഐ.ഐ.റ്റി ഡല്‍ഹിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ ഈ ദൗത്യത്തിനായി 14 ലക്ഷം പേരില്‍ നിന്ന് 70 ലക്ഷം സമാഹരിക്കാനാണ് ശ്രമം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam