
ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ജിയോയുടെ ടിവി ആപ്പ് ഇപ്പോള്‍ ലാപ്ടോപ്പിലും, ഡെസ്ക് ടോപ്പിലും ലഭ്യമാണ്. കഴിഞ്ഞ ദിവസമാണ് ഈ സേവനം ജിയോ ആരംഭിച്ചത്. ഏത് ബ്രൌസറിലും jiotv.com എന്ന് അടിച്ചാല്‍ ഈ സേവനം ലഭിക്കും. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ജിയോടിവി ആപ്പില്‍ ലഭിക്കുന്ന എന്ന സേവനങ്ങളും ഡെസ്ക്ടോപ്പ് പതിപ്പിലും ലഭ്യമാണ്. ഒപ്പം ആപ്പില്‍ ലഭിക്കുന്ന അതേ ഇന്‍റര്‍ഫേസ് തന്നെയാണ് ജിയോ വെബ് ആപ്പിലും ലഭിക്കുക.
ഇതിന് ഒപ്പം തന്നെ ചാനലുകള്‍ എസ്.ഡിയില്‍ കാണണോ, എച്ച്.ഡിയില്‍ കാണണോ എന്നത് പ്രേക്ഷകന് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇതിലുമുണ്ട്. ഏഴ് ദിവസം പഴക്കമുള്ള ചാനല്‍ പരിപാടികള്‍വരെ ഈ ആപ്പില്‍ ലഭിക്കും. ക്യാച്ച് അപ്പ് ടിവി എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. എന്നാല്‍ ജിയോ ഐഡി ഉള്ളവര്‍ക്ക് മാത്രമേ ഡെസ്ക്ടോപ്പിലും ഈ ആപ്പില്‍ പ്രോഗ്രാമുകള്‍ കാണുവാന്‍ സാധിക്കൂ. ഇത് പോലെ തന്നെ ജിയോ സിനിമയ്ക്കും വെബ് പതിപ്പ് ഇറങ്ങിയിട്ടുണ്ട്. ആപ്പിന്‍റെ ടോപ്പ് റൈറ്റില്‍ കാണുന്ന ലോഗിന്‍ പ്ലേസിലൂടെ ആപ്പില്‍ ലോഗിന്‍ ചെയ്യാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam