ന്യൂബിയ എന്‍1 ഇന്ത്യയിലേക്ക്

By Web DeskFirst Published Dec 15, 2016, 8:31 AM IST
Highlights

ചൈനീസ് ബ്രാന്‍റായ ZTE യുടെ സബ് ബ്രാന്‍റ് ന്യൂബിയയുടെ പുതിയ ഫോണ്‍ ഇറങ്ങി. ന്യൂബിയ എന്‍1 ആണ് ഇന്ത്യയില്‍ ഇറങ്ങിയത്. ആമസോണ്‍ വഴി എത്തുന്ന ഫോണിന്‍റെ വില 11,999 രൂപയാണ്. പ്രധാനമായും മിഡ് ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരെയാണ് ഫോണ്‍ ലക്ഷ്യമിടുന്നത്. 

190 ഗ്രാം ഭാരമുള്ള ഫോണിന്‍റെ തിക്നസ് 8.9എംഎം ആണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡിയാണ് ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഒക്ടാകോര്‍ മീഡിയ ടെക് ഹെലിയോ പി10 പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3ജിബിയാണ് റാം ശേഷി. ഇന്‍റേണല്‍ മെമ്മറി 32ജിബിയാണ് എങ്കിലും ഇന്‍റേണല്‍ മെമ്മറി ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 

5,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന പ്രത്യേകത. ആന്‍ഡ്രോയ്ഡ് മാഷ്മെലോയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. മുന്നിലും പിന്നിലും 13എംപിയുടെ ക്യാമറയാണ് ഈ ഫോണിനുള്ളത് എന്നതാണ് പ്രധാന പ്രത്യേകത.

click me!