
വണ്‍ പ്ലസ് 3ടി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 29999 രൂപാ നിരക്കിലാണ് വണ്‍ പ്ലസ് 3ടി യുടെ 64 ജിബി സ്റ്റോറേജ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുക. അതേസമയം, 128 ജിബി വേര്‍ഷന്‍ മോഡലിന് വിപണിയില്‍ 34999 രൂപ വില വരും. വണ്‍ പ്ലസ് ശ്രേണിയിലെ ഏറ്റവും പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 3ടി നവംബര്‍ 15നാണ് ഇറങ്ങിയത്. അമസോണ്‍ വഴി ഡിസംബര്‍ 14ന് ആയിരിക്കും വണ്‍പ്ലസ് 3ടി വില്‍പ്പന ആരംഭിക്കുക.
ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 821 ആണ് ഈ ഫോണിന് കരുത്തുപകരുന്നത്, പ്രോസസ്സര്‍ ശേഷി 2.35 ജിഗാ ഹെര്‍ട്സാണ്. എട്ട് ജിബി റാം ശേഷിയോടെയാണ് വണ്‍പ്ലസ് 3ടി ഇറങ്ങുക എന്നാണ് വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എംഎംഒഎല്‍ഇഡിയായിരിക്കും ഫോണിന്‍റഎ സ്ക്രീന്‍ എന്നാണ് സൂചന.
16 എംപിയാണ് ഫോണിന്‍റെ പ്രധാന ക്യാമറ, ഇതില്‍ സോണിയുടെ ഐഎംഎക്സ് 398 സെന്‍സറുമുണ്ട്. വണ്‍പ്ലസ് 3യില്‍ നിന്നും ബാറ്ററി ലൈഫ് 3ടിയില്‍ എത്തുമ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് 4000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി.ആന്‍ഡ്രോയ്ഡ് പുതിയ പതിപ്പ് ന്യൂഗാട്ട് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam