ലോകത്തിലെ ആദ്യത്തെ 5ജി ഫോണ്‍ ഇങ്ങനെ; ചിത്രം ചോര്‍ന്നു

By Web TeamFirst Published Dec 22, 2018, 12:14 PM IST
Highlights

ടെക് ലോകത്തെ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ടെക് ഹാക്കര്‍ ട്വിറ്റര്‍ അക്കൌണ്ടായ @lshanAgarwal24 ആണ് ഈ ചിത്രം പുറത്തുവിട്ടത്

ഹോങ്കോങ്ങ്: 2019 ല്‍ 5ജി ഫോണുകളുമായി മൊബൈല്‍ നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തും എന്ന് ഉറപ്പാണ്. ആദ്യമായി തങ്ങള്‍ 2019 ല്‍ 5ജി ഫോണ്‍ പുറത്ത് എത്തിക്കും എന്ന് പ്രഖ്യാപിച്ച ബ്രാന്‍റാണ് വണ്‍പ്ലസ്. ഇപ്പോള്‍ ഇതാ വണ്‍പ്ലസിന്‍റെ 5 ജി ഫോണിന്‍റെ ചിത്രം ചോര്‍ന്നിരിക്കുന്നു. വണ്‍പ്ലസിന്‍റെ ഒരു ഉന്നതമീറ്റില്‍ വണ്‍പ്ലസ് 5ജി ഫോണിനെ പരിചയപ്പെടുത്തുന്ന ഫോട്ടോയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.

ടെക് ലോകത്തെ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ടെക് ഹാക്കര്‍ ട്വിറ്റര്‍ അക്കൌണ്ടായ @lshanAgarwal24 ആണ് ഈ ചിത്രം പുറത്തുവിട്ടത്. വണ്‍പ്ലസ് സിഇഒ പീറ്റ് ലീ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന മീറ്റിംഗിന്‍റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ഫോണിന്‍റെ പ്രോട്ടോടൈപ്പ് പീറ്റിന്‍റെ കൈയ്യിലും ഒന്ന് യോഗം ചേരുന്ന മേശയിലും കാണാം. സ്ക്രീനില്‍ ഫോണിന്‍റെ ചിത്രവുമുണ്ട്. ചുവപ്പ് നിറത്തിലുള്ള ഫോണിന്‍റെ പിന്നില്‍ ഒരു റൌണ്ട് ആകൃതിയിലുള്ള ക്യാമറ ഐലന്‍റും കാണാം.

എന്തായാലും ചിത്രം പുറത്തുവിട്ട ജീവനക്കാരനെ വണ്‍പ്ലസ് പിരിച്ചുവിട്ടെന്ന് ടെക്ക് സൈറ്റ് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിലെ ടി-മൊബൈലുമായി ചേര്‍ന്ന് 2019 മധ്യത്തില്‍ വണ്‍പ്ലസ് 5ജി മോഡല്‍ ഇറക്കും എന്നാണ് സൂചന. എന്നാല്‍ പുതിയ 5ജി ഫോണിന്‍റെ പേര് വണ്‍പ്ലസ് 7 തന്നെ ആയിരിക്കുമോ എന്ന് വ്യക്തമല്ല.

click me!