
മൂന്നു ദിവസങ്ങളിലും വൈകീട്ട് 4, 6, 8 സമയങ്ങളിലായാണ് ഫ്ലാഷ് സെയില്‍ നടക്കുക. തെരഞ്ഞെടുക്കപ്പെട്ടവർക്ക് വണ്‍ പ്ലസ് ലക്കി ഡ്രോയിലൂടെ ഒരു മിസ്റ്ററി ബോക്‌സ് സമ്മാനമായി നല്‍കും. മൂന്നു മണിക്കൂറിനുള്ളില്‍ ചെക്കൗട്ട് ചെയ്തു കഴിഞ്ഞാല്‍ ഈ ബോക്‌സിനുള്ളില്‍ എന്താണെന്ന് അറിയാം.
ഈ ഓഫറിനായി ഉപഭോക്താക്കള്‍ വണ്‍ പ്ലസ് സ്റ്റോറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. വണ്‍ പ്ലസ് ഐഡി ക്രിയേറ്റ് ചെയ്യണം. ബില്ലിങ്, പേയ്‌മെന്‍റ് വിവരങ്ങള്‍ നല്‍കണം. ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്ത ശേഷം #OnePlusDiwaliDash എന്ന ഹാഷ്ടാഗ് നല്‍കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതോടെ ദീപവലി ഡാഷ് സെയിലിനായുള്ള ഫോര്‍-സ്റ്റെപ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.
നിലവിലുള്ള ഉപഭോക്താക്കള്‍ക്കും വണ്‍ പ്ലസിന്റെ വക കൈനിറയെ സമ്മാനങ്ങളുണ്ട്. എല്ലാവര്‍ക്കും 250 രൂപയുടെ കൂപ്പണ്‍ ഫ്രീയായി ലഭിക്കും. ദീപവലി സെയിലില്‍ രജിസ്റ്റര്‍ ചെയ്യുകയും ഐഎംഇഐ നമ്പര്‍ നല്‍കുകയും വേണം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam