
ക്യാമറയുടെയും ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സ്മാര്‍ട്ട്ഗ്ലാസ് വായനയ്ക്ക് സഹായിക്കുന്നത്. 3 ഡി പ്രിന്റഡ് ഫ്രെയിമും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ക്യാമറയും ഇയര്‍ഫോണുമാണ് സ്മാര്‍ട്ട് ഗ്ലാസില്‍ പ്രധാനമായും ഉള്ളത്.
സ്മാര്‍ട്ട് ഗ്ലാസിന്റെ ഫ്രെയിമിലുള്ള ഒരു ബട്ടണില്‍ അമര്‍ത്തിയാല്‍ ഗ്ലാസ്സിലുള്ള ക്യാമറ മുമ്പിലുള്ള വസ്തുവിന്റെ ചിത്രം പകര്‍ത്തും. തുടര്‍ന്ന് ക്യാമറ ഈ ചിത്രം മൊബൈല്‍ ഫോണിലുള്ള ആപ്ലിക്കേഷനിലേക്ക് അയച്ചു നല്‍കും. ഈ ആപ്ലിക്കേഷന്‍ ചിത്രത്തിലുള്ള വസ്തുവിന്റെ അളവുകളും നിറവും, അക്ഷരങ്ങളുമെല്ലാം മനസ്സിലാക്കി
ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് ഗ്ലാസിലുള്ള ഇയര്‍ഫോണിലേക്ക് നല്‍കും.
ഈ സംവിധാനം കാഴ്ച്ച ശേഷി നഷ്ടമായവര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ഉപകാരപ്രദമാകുമെന്ന് പാര്‍സീ പ്രോജക്റ്റ് മാനേജര്‍ ബര്‍തോസ് ട്രാസ്സിന്‍സ്‌കി പറയുന്നു. പത്രം വായിക്കുന്നതിനും ഈ സ്മാര്‍ട്ട് ഗ്ലാസ് സഹായകമാകും. സ്മാര്‍ട്ട് ഗ്ലാസ് സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് കമ്പനിയുടെ ശ്രമം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam