
ദില്ലി : രാജ്യത്തെ 5 ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളില്‍ 5 ജി സേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ദില്ലിയിൽ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ന്റെ ആറാമത് പതിപ്പിലാണ് 5 ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 5 ജി സേവനം പുതിയ സാമ്പത്തിക അവസരങ്ങളും സാമൂഹിക നേട്ടങ്ങളുമാണ് രാജ്യത്തിന് നൽകുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന് ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തിനുള്ളില്‍ 5ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
'ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്, ഡ്രൈവർ ക്ഷീണിതൻ'; വിദ്യാര്‍ഥിയുടെ അമ്മ
5 ജിയെ കാത്ത് ഇന്ത്യ
വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികൾ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) 2022 ഓഗസ്റ്റിൽ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങൾ 2016 ഭേദഗതി ചെയ്തിരുന്നു.
ഈ വർഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വർക്ക് ദാതാക്കൾ അറിയിച്ചിട്ടുണ്ട്. കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. 2024 മാർച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.
തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയർടെൽ നേരത്തെ അറിയിച്ചിട്ടുണ്ട്. 5ജിയെ ഇത് സപ്പോർട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോൾ ലഭിക്കുമെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച് എയർടെൽ താങ്ക്സ് ആപ്പിൽ അപ്ഡേഷൻ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചർ ലൈവ് ആകൂ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam