
പോക്കിമോന്‍ ഗെയിം അമേരിക്കയില്‍ ചര്‍ച്ചയാകുകയാണ്. 'പോക്കിമോന്‍ ഗോ' എന്ന വെര്‍ച്വല്‍ റിയാലിറ്റി ആപ്പ് സമീപ ദിവസങ്ങളിലാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ എത്തിയത്. ഇനിനകം തന്നെ പോക്കിമോന്‍ ഗെയിം അമേരിക്കയില്‍ വലിയ വാര്‍ത്തയാണ് സൃഷ്ടിക്കുന്നത്. നിങ്ങള്‍ ഒരു സ്ഥലത്ത് നില്‍ക്കുമ്പോള്‍ ഓഗ്മന്‍റ് റിയാലിറ്റി വച്ച് സ്മാര്‍ട്ട്ഫോണ്‍ ക്യാമറയിലൂടെ യഥാര്‍ഥ സ്ഥലങ്ങളില്‍ വച്ച് സങ്കല്‍പ്പിക കഥാപാത്രങ്ങളെ വേട്ടയാടുന്ന ഗെയിമാണ് ഇത്. എന്നാല്‍ അമേരിക്കയില്‍ പോക്കിമോന്‍ വലിയ സുരക്ഷ പ്രശ്നമാണെന്ന് പറയുന്നവരുമുണ്ട്.
ഇതാ അത് സംബന്ധിച്ച വീഡിയോ
മുന്‍പ് സിസ്റ്റത്തിലും, കാര്‍ട്ടൂണിലും നിറഞ്ഞു നിന്ന കഥാപാത്രമാണ് പോക്കിമോന്‍. നിര്‍മാതാക്കളായ നിന്‍ടെന്‍ഡോയ്ക്ക് വന്‍ നേട്ടമാണ് പുതിയ ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഗെയിമിന്റെ അധിക ഡിമാന്‍ഡ് കാരണം സെര്‍വറുകള്‍ മുഴുവന്‍ തകരാറിലാവുന്ന അവസ്ഥയാണ് ഇപ്പോള്‍. ഒപ്പം നിന്‍ടെന്‍ഡോയുടെ ഓഹരിമൂല്യം പത്തുശതമാനമാണ് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത്. 7.5 ശതകോടി അമേരിക്കന്‍ ഡോളറാണ് നിന്‍ടെന്‍ഡോയുടെ മൊത്തം ആസ്ഥിതിയില്‍ ഈ ഗെയിം വരുത്തിയ മാറ്റം എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.
എന്താണ് പോക്കിമോന്‍ ഗോ- ഇതാ അത് സംബന്ധിച്ച വീഡിയോ
അതിനിടയില്‍ അമേരിക്കയില്‍ പോക്കിമോന്‍ കഥാപാത്രങ്ങളെ സെര്‍ച്ച് ചെയ്യുകയായിരുന്നു ഒരു പെണ്‍കുട്ടി, ഒരു നദിയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്. ഷൈല വിഗ്ഗിന്‍സ് എന്ന പത്തൊന്‍പതുകാരിക്കാണ് ഈ അനുഭവം ഉണ്ടായത്. പോക്കിമാന്‍ കഥാപാത്രത്തെ തേടി ഒരു ചെറിയ തോടില്‍ ഇറങ്ങിയപ്പോഴാണ് യുവതി യുവാവിന്‍റെ ശരീരം കണ്ടെത്തിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam