'എന്‍റെ ആദ്യത്തെ ഫോണ്‍' മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Published : Oct 11, 2018, 03:57 PM IST
'എന്‍റെ ആദ്യത്തെ ഫോണ്‍' മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും MyGയും ചേര്‍ന്ന് സംഘടിപ്പിച്ച 'എന്‍റെ ആദ്യത്തെ ഫോണ്‍' മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും MyGയും ചേര്‍ന്ന് സംഘടിപ്പിച്ച 'എന്‍റെ ആദ്യത്തെ ഫോണ്‍' മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച 'എന്‍റെ ആദ്യത്തെ ഫോണ്‍' എന്ന വിഷയത്തിലെ അനുഭവ കുറിപ്പുകളില്‍ തിരഞ്ഞടുത്ത മികച്ച രണ്ട് ലേഖനങ്ങള്‍ക്കാണ് MyG നല്‍കുന്ന സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കിയത്.

ആദ്യ സമ്മാനം പാലക്കാട് സ്വദേശി റെജീന എംകെയ്ക്കാണ് ലഭിച്ചത്.  എന്‍റെ ആദ്യ ഫോണും ആ പാക്കിസ്താനിയും! എന്ന അനുഭവകുറിപ്പാണ് റജീന എഴുതിയത്. MyG നല്‍കിയ നോക്കിയ സ്മാര്‍ട്ട്ഫോണ്‍ റെജീന MyG പാലക്കാട് ഷോറൂമില്‍ എത്തി ഏറ്റുവാങ്ങി.

കണ്ണൂര്‍ കാനാട് എടയന്നൂര്‍ സ്വദേശി നിധിന്‍ വയക്കാടിക്കായിരുന്നു രണ്ടാം സമ്മാനം. ആദ്യഫോണിലേക്ക്, ആദ്യം വന്ന കോള്‍.! എന്നായിരുന്നു നിധിന്‍ എഴുതിയ കുറിപ്പിന്‍റെ പേര്. നിധിന്‍റെ അഭാവത്തില്‍ ഇദ്ദേഹത്തിന്‍റെ അമ്മ MyG കണ്ണൂര്‍ ഷോറൂമില്‍ എത്തിയ സമ്മാനമായ നോക്കിയ സ്മാര്‍ട്ട്ഫോണ്‍ സ്വീകരിച്ചു

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ