രവിവര്‍മ്മ ചിത്രങ്ങള്‍ ഇനി ഗൂഗിള്‍ ആര്‍ട് ഗ്യാലറിയിലും

By Web DeskFirst Published Nov 4, 2017, 9:39 AM IST
Highlights

കേരളത്തിന്റെ ലോകചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഇനി ഗൂഗിള്‍ ആര്‍ട് ഗ്യാലറിയിലും. സാങ്കേതിക തികവോടെ പകര്‍ത്തിയ രവി വര്‍മ ചിത്രങ്ങള്‍ ഏറ്റവും സൂക്ഷ്മായി ഇനി ഗൂഗിളിന്റെ വെര്‍ച്വല്‍ ആര്‍ട് ഗ്യാലറിയില്‍ കാണാം.

ഒരു ആര്‍ട്ട് ഗ്യാലറിയുടെ ചുമരില്‍, ഒറ്റനോട്ടത്തില്‍ കണ്ടുതീര്‍ക്കാവുന്നതല്ല രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍. ഓരോ നിറത്തിലും വരയിലും ജീവനുളള ചിത്രങ്ങളെ എത്ര സൂക്ഷ്മമായി നോക്കുന്നുവോ അതത്രയും മനോഹരമാവുന്നുണ്ട് വീണ്ടും. ഗ്യാലറി ചുമരുകളില്‍ ഈ നോട്ടത്തിന് പരിമിതികളുണ്ട്. എന്നാല്‍ ഇനി ഗൂഗിള്‍ ആര്‍ട് ഗ്യാലറിയില്‍ ഒരു മൗസ് ക്ലിക്കില്‍ രവി വര്‍മ ചിത്രങ്ങള്‍ ഉള്ളിലേക്ക് ചെന്ന് കാണാം. ആര്‍ട്ട് ക്യാമറ ഉപയോഗിച്ച് 360 ഡിഗ്രി പനോരമിക് ഇമേജിങ് സാങ്കേതിക വിദ്യയിലൂടെയാണ് വെര്‍ച്വല്‍ ആര്‍ട്ട് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രം പകര്‍ത്താന്‍ ഒരുമണിക്കൂറിലേറെ സമയമെടുത്തു. രവി വര്‍മ വരച്ച 136 ചിത്രങ്ങള്‍ ഇനി ഗൂഗിള്‍ ആര്‍ട് ഗ്യാലറിയില്‍ സാങ്കേതികത്തികവോടെ കാണാം. ചെയ്യേണ്ടത് ഇത്രമാത്രം. ഗൂഗിള്‍ ആ‍ര്‍ട്സ് ആന്റ് കള്‍ച്ചര്‍ ഹോംപേജില്‍ ചെല്ലുക. രാജാ രവി വര്‍മയെന്ന് തിരയുക.  രാജാരവി വര്‍മ ഹെറിറ്റേജ് ഫൗണ്ടേഷനും ഗൂഗിളും ചേര്‍ന്നാണ് വിര്‍ച്വല്‍ ആര്‍ട് ഗ്യാലറി ഒരുക്കിയിരുന്നത്.

ഗ്യാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!