ഇന്ത്യയില്‍  ഡൗണ്‍ലോഡ് സ്പീഡില്‍ ജിയോ തന്നെ മുന്നില്‍

By Web DeskFirst Published Jan 12, 2017, 5:03 AM IST
Highlights

ദില്ലി: ജിയോയുടെ വരവോടെ രാജ്യത്ത് കനത്ത ടെലികോം യുദ്ധത്തില്‍ ജിയോയ്ക്ക് മേല്‍ക്കൈ നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ രാജ്യത്തെ നമ്പര്‍വണ്‍ ടെലികോം സേവന ദാതാക്കള്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ വന്നിരിക്കുന്നത്. 

റിലയന്‍സ് ജിയോയാണ് ഈ റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ഡിസംബറില്‍ ജിയോയുടെ ശരാശരി ഡൗണ്‍ലോഡ് വേഗത സെക്കന്‍ഡില്‍ 18.16 മെഗാബൈറ്റ്‌സ്  വരെ എത്തിയെന്ന് ട്രായ് പറയുന്നു. എയര്‍ടെല്‍, വൊഡാഫോണ്‍ എന്നീ മുഖ്യ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നില്‍. നവംബറില്‍ സെക്കന്‍റില്‍ 5.85 മെഗാബൈറ്റ്സുവരെ  ആയിരുന്നു ജിയോയുടെ ശരാശരി വേഗത. സെപ്തംബറിലെ സെക്കന്‍റില്‍ 7.26 മെഗാബൈറ്റ്സ് എന്ന ഉയര്‍ന്ന സ്പീഡുമായി  താരതമ്യം ചെയ്യുമ്പോള്‍ നവംബറില്‍ ജിയോയുടെ സ്പീഡ് കുറയുകയാണ് ചെയ്തത്.

വൊഡാഫോണിന്റെ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് നവംബറിലെ സെക്കന്‍റില്‍ 4.9 മെഗാബൈറ്റ്സ് എന്നതില്‍ നിന്നും ഡിസംബറില്‍ 6.7 മെഗാബൈറ്റ്സ് ആയി വര്‍ധിച്ചു. ഐഡിയയുടേത് സെക്കന്‍റില്‍ 5.03 മെഗാബൈറ്റ്സും  ഉം എയര്‍ടെല്ലിന്റെ സെക്കന്‍റില്‍ 4.68 മെഗാബൈറ്റ്സും ഉം ബിഎസ്എന്‍എല്ലിന്റെ സെക്കന്‍റില്‍ 3.42 മെഗാബൈറ്റ്സും ഉം എയര്‍സെല്ലിന്റെ സെക്കന്‍റില്‍ 3 മെഗാബൈറ്റ്സും ഉം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍റെത് സെക്കന്‍റില്‍ 2.6 മെഗാബൈറ്റ്സും ഉം ആയിരുന്നു ഡിസംബറിലെ ശരാശരി വേഗത.

നവംബറില്‍ എയര്‍ടെല്‍(5.93 എംബിപിഎസ്) ആയിരുന്നു ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാം സ്ഥാനത്ത്. ആ മാസം ജിയോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍ യഥാക്രമം വൊഡാഫോണ്‍(4.9 എംബിപിഎസ്), ഐഡിയ(4.36 എംബിപിഎസ്), ബിഎസ്എന്‍എല്‍(3.54 എംപിബിഎസ്), എയര്‍സെല്‍(3 ഡൗണ്‍ലോഡ് സ്പീഡി) ആര്‍കോം(2.3 എംബിപിഎസ് ) എന്നീ കമ്പനികളും.
 

click me!