ജിയോ സൗജന്യം തുടരുമ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വലിയ മാറ്റം

Published : Dec 01, 2016, 07:11 AM ISTUpdated : Oct 04, 2018, 11:22 PM IST
ജിയോ സൗജന്യം തുടരുമ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന വലിയ മാറ്റം

Synopsis

റിലയന്‍സ് ജിയോ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ സൗജന്യമായിരിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ചെങ്കിലും സൗജന്യ സേവനങ്ങളില്‍ ചില മാറ്റങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധിക്കാതെ പോകരുത്. നിലവില്‍ പ്രതിദിനം ഹൈ സ്പീഡില്‍ 4 ജിബി ഡാറ്റ ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഉയര്‍ സ്പീഡില്‍ പ്രതിദിനം ലഭ്യമാകുന്ന ഡാറ്റ 1 ജിബി ആയി കുറച്ചിട്ടുണ്ട്.

ജിയോയുടെ 80 ശതമാനം ഉപയോക്താക്കളും പ്രതിദിനം 1 ജിബിയില്‍ താഴെ ഡാറ്റ ഉപയോഗിക്കുന്നവരാണെന്നും ശേഷിക്കുന്ന ഡാറ്റ ഉപയോഗിക്കാതെ പോകുകയാണെതിനാലാണ് ഫെയര്‍ യൂസേജ് പോളിസി എന്ന നിലയില്‍ പുതിയ മാറ്റം കൊണ്ടുവരുന്നതെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ക്യാഷ്‌ലെസ്, ഡിജിറ്റല്‍ പേമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജിയോ മണി മെര്‍ച്ചന്റ് സൊലൂഷന്‍സ് ഉടന്‍ നിലവില്‍ വരുമെന്നും മുകേഷ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.

ജിയോ സൗജന്യ സേനവങ്ങളുടെ സമയപരിധി ദീര്‍ഘിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ജിയോയുടെ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുന്നില്ലെന്ന നിരവധി പരാതികള്‍ ഇപ്പോഴും ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താതെ പണം വാങ്ങുന്നത് ശരിയല്ലെന്ന് വിലയിരുത്തലാണ് നേരത്തെ തന്നെ റിലയന്‍സിന് ഉണ്ടായത്. ഇത് കമ്പനിയെക്കുറിച്ച് ഉപഭോക്താക്കളില്‍ മോശം അഭിപ്രായമുണ്ടാക്കുമെന്നും നിലവിലുള്ള ഉപഭോക്താക്കളെ തന്നെ ജിയോയില്‍ നിന്ന് അകറ്റുമെന്നും കമ്പനി വിലയിരുത്തി.

മറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാത്തതാണ് കോളുകള്‍ കണക്ട് ചെയ്യുന്നതില്‍ പ്രശ്നമെന്ന് നേരത്തെ ജിയോ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ ജിയോ പരാതിയിലും നല്‍കിയിരുന്നു. പരാതി പരിശോധിച്ച ട്രായ് എയര്‍ടെല്‍. ഐഡിയ, വോഡഫോണ്‍ കമ്പനികള്‍ക്ക് വന്‍തുക പിഴ വിധിച്ചു. ഇതിന് ശേഷം മറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി തുടങ്ങിയെങ്കിലും ജിയോയുടെ പ്രശ്നങ്ങള്‍ അവസാനിച്ചില്ല.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കുതിപ്പ് തുടങ്ങി ഒരു മിനിറ്റിന് ശേഷം അഗ്നിഗോളം; ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം
9000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ഫോണ്‍ വരുന്നു; ഫീച്ചറുകള്‍ പുറത്ത്