
ദില്ലി: ജിയോ വെല്‍ക്കം ഓഫര്‍ നീട്ടിയെക്കുമെന്ന് അഭ്യൂഹം. സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ ഡിസംബര്‍ അവസാനം വരെ വോയിസും ഡാറ്റയും ഫ്രീ നല്‍കുന്ന വെല്‍ക്കം ഓഫര്‍ നല്‍കിയത്. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ഡാറ്റാ വോയ്‌സ് കോള്‍ ഓഫറുകളാണ് 2017ന്‍റെ ആദ്യ രണ്ടു മാസത്തേക്ക് നീട്ടി നല്‍കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഡിസംബര്‍ വരെയുള്ള വെല്‍ക്കം ഓഫര്‍ അവസാനിക്കുന്നതോടെ ജിയോയുടെ അടിസ്ഥാന വിലയിലുള്ള ഓഫറുകളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ജിയോ അവതരിപ്പിക്കുന്ന ഓഫറില്‍ 499, 999, 1499, 2499, 3999, 149 എന്നിങ്ങനെയുള്ള ഓഫറുകളാണുള്ളത്.
എന്നാല്‍ 149 രൂപയുടെ ജിയോ പ്ലാന്‍ ഒഴികെയുള്ളവയ്ക്ക് ഉപയോക്താക്കള്‍ക്ക് ജിയോനെറ്റ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നുള്ള വൈഫൈ കണക്ഷന്‍ ആവശ്യവുമാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam