
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതിയ പ്രീപെയ്‌ഡ് 5ജി പ്ലാന്‍ അവതരിപ്പിച്ചു. 601 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് 5ജി നല്‍കുന്ന അപ്‌ഗ്രേഡ് വൗച്ചറാണിത്. നിലവിലെ പ്ലാനുകളില്‍ 5ജി ഉപയോഗിക്കാന്‍ യോഗ്യതയില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഈ റീച്ചാര്‍ജ് അവതരിപ്പിച്ചിരിക്കുന്നത്.
വെറും 601 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ എന്ന് പറയുമ്പോള്‍ ഏവരും അവിശ്വസിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഓഫര്‍ സാധ്യമാക്കിയിരിക്കുകയാണ് റിലയന്‍സ് ജിയോ. ഇതൊരു 5ജി അപ്‌ഗ്രേഡ‍് വൗച്ചറാണെന്നും അര്‍ഹരായ ജിയോ യൂസര്‍മാര്‍ക്ക് മാത്രമേ ലഭിക്കൂവെന്നും പ്രത്യേകം അറിയുക. പ്രധാനമായും 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള അപ്‌ഗ്രേഡ് വൗച്ചറാണിത്. 299 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനില്‍ ദിവസവും 1.5 ജിബി ഡാറ്റയാണ് റിലയന്‍സ് ജിയോ നല്‍കുന്നത്.
Read more: ശ്രദ്ധിക്കുക; 23 രൂപ പ്ലാനില്‍ മാറ്റം വരുത്തി വോഡാഫോണ്‍ ഐഡിയ, മറ്റൊരു സര്‍പ്രൈസും
ജൂലൈയിലെ താരിഫ് വര്‍ധനവിന് ശേഷം ജിയോ 5ജി ഓഫറുകളില്‍ മാറ്റം വരുത്തിയിരുന്നു. നിലവില്‍ 2 ജിബിയോ അതിലധികമോ ഡാറ്റയുടെ പ്ലാന്‍ ദിനവും ഉള്ളവര്‍ക്ക് മാത്രമാണ് അണ്‍ലിമിറ്റഡ് 5ജി ജിയോ നല്‍കുന്നത്. എന്നാല്‍ 299 രൂപയുടെ ഡെയ്‌ലി 1.5 ജിബി ഡാറ്റയുടെ പ്ലാനാണ് നിങ്ങള്‍ക്കുള്ളത് എങ്കിലും 601 രൂപയ്ക്ക് അപ്ഗ്രേഡ് പ്ലാന്‍ ചെയ്‌താല്‍ വര്‍ഷം മുഴുവന്‍ 5ജി ഡാറ്റ ഉപയോഗിക്കാം.
മൈജിയോ ആപ്പിലോ ജിയോ വെബ്‌സൈറ്റിലോ പ്രവേശിച്ചാണ് 601 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യേണ്ടത്. പ്രൊമേഷണല്‍ ഓഫറാണ് എന്നതിനാല്‍ എത്രകാലം ഈ റീച്ചാര്‍ജ് പ്ലാന്‍ ലഭ്യമാകും എന്ന് വ്യക്തമല്ല.
Read more: കീശ കീറുമോ? വീണ്ടും താരിഫ് വര്‍ധനവിന് ടെലികോം കമ്പനികളുടെ സമ്മര്‍ദം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം