ടിവി ചര്‍ച്ചയ്ക്കിടെ ഐഫോണ്‍ ഉപയോഗിച്ചു; യുവതിക്ക് പിഴ 12 കോടി

By Web TeamFirst Published Oct 27, 2018, 5:27 PM IST
Highlights

ടിവി ചര്‍ച്ചയ്ക്ക് ക്‌സീന  ഐഫോണാണ് കൊണ്ടുവന്നത്. റഷ്യന്‍ പ്രസിഡന്‍ഡ് വ്ളഡമീര്‍ പുടിന്‍റെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നാണ് പൊതുവില്‍ റഷ്യയില്‍ അറിയപ്പെടുന്നത്

ടിവി ചര്‍ച്ചയ്ക്കിടെ ഐഫോണ്‍  ഉപയോഗിച്ച റഷ്യന്‍ സുന്ദരിക്ക് പിഴ 12 കോടി രൂപ. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ കമ്പനികളാണ് സാംസങ്ങും ആപ്പിളും. രണ്ടു കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വന്‍ മല്‍സരവുമാണ്. 12 കോടി പിഴ ലഭിച്ച പെണ്‍കുട്ടി സാധാരണക്കാരിയല്ല  സാംസങ്ങിന്‍റെ റഷ്യയിലെ അംബാസഡര്‍ ക്‌സീന സോബ്ചാക് ആണ്. എന്നാല്‍  ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ ഐഫോണ്‍ x ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ടിവി ചര്‍ച്ചയ്ക്ക് ക്‌സീന  ഐഫോണാണ് കൊണ്ടുവന്നത്. റഷ്യന്‍ പ്രസിഡന്‍ഡ് വ്ളഡമീര്‍ പുടിന്‍റെ അടുത്ത സുഹൃത്താണ് ഇവര്‍ എന്നാണ് പൊതുവില്‍ റഷ്യയില്‍ അറിയപ്പെടുന്നത്. ഇവരുമായി സാംസങ്ങിന് വര്‍ഷങ്ങള്‍ നീണ്ട കരാറുണ്ട് പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും ഗ്യാലക്‌സ് നോട്ട് 9 ഉപയോഗിക്കണമെന്നതാണ് സാംസങ് കമ്പനിയുമായുള്ള കരാര്‍.

ലോകത്തെ ഏറ്റവും വിലകൂടിയ, സുരക്ഷിതമെന്ന് ആപ്പിള്‍ അവകാശപ്പെടുന്ന ഫോണാണ് ഐഫോണ്‍ x. ഈ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആപ്പിളിന്‍റെ എതിരാളികള്‍ പോലും ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ക്കും സംഭവിച്ചത് ഇതു തന്നെയാണ്. 

സാംസങ്ങിന്‍റെ ഹാന്‍ഡ്‌സെറ്റ് ഉപയോഗിക്കുന്നതിന് പകരം ഐഫോണ്‍ ഉപയോഗിച്ചു. ഇക്കാര്യം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതോടെ കമ്പനിയുടെ കരാര്‍ തെറ്റിച്ച ബ്രാന്‍ഡ് അംബാസഡര്‍ 1.6 മില്ല്യന്‍ ഡോളര്‍ (ഏകദേശം 12 കോടി രൂപ) പിഴ നല്‍കണമെന്നാണ് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്.

click me!