ഒരോ ഫോണും കൗതുകത്തിൻറെ താക്കോൽ

By Web TeamFirst Published Sep 25, 2018, 2:54 PM IST
Highlights

ഒരുപാട് സ്വപ്നങ്ങൾ ബലികൊടുത്തു സ്വരുക്കൂട്ടിയ ആ പൈസ കൊണ്ടു ഞാൻ സ്വപ്നങ്ങളുടെ ലോകത്തേക്ക് പാഞ്ഞടുത്തു. എന്നാല്‍ വെറും2000 രൂപയുടെ വ്യത്യാസത്തിനും ആ സ്വപ്നം എനിക്ക് കൈ വിടേണ്ടിവന്നു. - സഹല്‍ അഹമ്മദ് എഴുതുന്നു

ഓർമ്മ വെക്കുന്ന കാലം തൊട്ടേ എന്‍റെ കൂട്ടിന് എന്നും കൗതുകത്തിന്‍റെ ആ താക്കോൽ ഉണ്ടായിരുന്നു. എന്നെന്നും കൗതുകം സമ്മാനിച്ചിരുന്ന 'പാമ്പിൻറെ കളികൾ' എനിക്ക് ഒരുപാട് ഇഷ്ടവുമായിരുന്നു. ഓരോ പ്രാവശ്യവും വിദേശത്തുനിന്നെത്തുന്ന മാതാപിതാക്കൾ എനിക്കായി ബാക്കിവെച്ചിരുന്ന കൗതുകമായിരുന്നു എൻറെ ഓരോ മൊബൈലുകളും. കാലം കടന്നു പോയി ആഗ്രഹങ്ങളും ഒരുപാട് മാറിക്കൊണ്ടേയിരുന്നു. 

എന്നോ കണ്ണിൽ പതിഞ്ഞ സ്വപ്നം തേടി പിടിക്കാനുള്ള ആഗ്രഹമായിരുന്നു. കൗതുകങ്ങളുടെയും ആഗ്രഹങ്ങളുടെയും ഉയരങ്ങളിൽ തിളങ്ങിനിൽക്കുന്ന ഐഫോണിനോട് തന്നെയായിരുന്നു എനിക്കെന്നും കമ്പം. ഓരോ ദിവസം കഴിയുമ്പോഴും അത് നേടാനും അതിനെക്കുറിച്ച് അറിയാനും താൽപ്പര്യങ്ങൾ കൂടിക്കൂടിവന്നു. എന്നും അതിൻറെ വില എന്നെ അതിനെ കൈപ്പിടിയിലൊതുക്കാൻ സമ്മതിച്ചിരുന്നില്ല. 

ഒരിക്കൽ അതിനുവേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒരുപാട് കഷ്ടപ്പെട്ടു 20,000 രൂപ യുണ്ടാക്കി. ഒരുപാട് സ്വപ്നങ്ങൾ ബലികൊടുത്തു സ്വരുക്കൂട്ടിയ ആ പൈസ കൊണ്ടു ഞാൻ സ്വപ്നങ്ങളുടെ ലോകത്തേക്ക് പാഞ്ഞടുത്തു. എന്നാല്‍ വെറും2000 രൂപയുടെ വ്യത്യാസത്തിനും ആ സ്വപ്നം എനിക്ക് കൈ വിടേണ്ടിവന്നു. കാലങ്ങൾ കടന്നുപോയി ജോലികൾ മാറിമാറി വന്നു പഠിപ്പും സൗഹൃദവും എനിക്കെന്നും കൂട്ടായി നിന്നു. അവസാനം ആ സ്വപ്നത്തിൽ ഞാൻ സ്പർശിച്ചു. ഇന്നും ആ കൗതുകം കയ്യിലെടുക്കുമ്പോൾ അറിയാതെ പലതും ഓർത്തു ഞാൻ ചിരിച്ചു പോകുന്നു. ഒരുപാട് സ്വപ്നങ്ങൾ ബലികൊടുത്ത് നേടിയ  കൗതുകത്തിൻറെ താക്കോൽ.

click me!