Latest Videos

ഗ്യാലക്സി എസ്8 ന്‍റെ പ്രത്യേകതകള്‍ പുറത്തായി

By Web DeskFirst Published Dec 2, 2016, 3:05 AM IST
Highlights

സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഗ്യാലക്സി എസ്8 ന്‍റെ പ്രത്യേകതകള്‍ പുറത്തായി. അടുത്ത് തന്നെ ഇറങ്ങുവാന്‍ ഇരിക്കുന്ന ഗ്യാലക്‌സി എസ് 8 ക്യാമറയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഇത്തവണ സാംസങ്ങിന്‍റെ വരവ്. 30 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഇതിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. 

അതിന് പുറമെ എസ് 8 ആറ് ജിബി റാം ആണ് ഉപയോഗിക്കുന്നത്. 2563 ജിബി സ്‌റ്റോറേജാണ് കമ്പനി ഒരുക്കിയിരിക്കുന്നതെന്നാണ് ടെക്ക് ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സ്‌നാപ് ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. 

ആപ്പിളിന്റെ സവിശേഷതകളിലൊന്നായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ വോയ്‌സ് അസിസ്റ്റന്റ് സേവനം എസ്8 നുമുണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേമുതല്‍ക്കെ വന്നിരുന്നു. രണ്ടിലധികം ദിവസം നീണ്ടുനില്‍ക്കാന്‍ ശേഷിയുള്ള 4200 എംഎഎച് ബാറ്ററിയായിരിക്കും എസ്8ന് ഉപയോഗിക്കുന്നത്. 

കൂടാതെ ഫിംഗര്‍പ്രിന്റ് സെന്‍സറുകളുമുണ്ടാകും. നോട്ട് 7നിലൂടെ തിരിച്ചടി നേരിട്ട സാംസങ്ങ് വന്‍തിരിച്ചുവരവിനാണ് എസ്8 വഴി ഒരുങ്ങുന്നത്.

click me!